ചലച്ചിത്രം

ലൈം ഗ്രീന്‍ ഗൗണില്‍ കുസൃതി നിറച്ച് ദീപിക; പിരിയിളകിയെന്ന് രണ്‍വീര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്നലെ കാന്‍ റെഡ് കാര്‍പ്പെറ്റില്‍ എത്തിയ താരസുന്ദരിമാരില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചത് നടി ദീപിക പദുക്കോണാണ്. ലൈം ഗ്രീന്‍ നിറത്തിലുള്ള റഫിള്‍ഡ് ഗൗണ്‍ ധരിച്ചെത്തിയ ദീപികയിലേക്കായിരുന്നു ക്യാമറാകണ്ണുകളെല്ലാം. പിങ്ക് നിറത്തിലുള്ള ഹെഡ്ബാന്‍ഡും ചേരുന്ന ബോയും ധരിച്ച് കുസൃതി നിറച്ചാണ് റെഡ് കാര്‍പ്പെറ്റിലൂടെ ദീപിക നടന്നുനീങ്ങിയത്. 

സമൂഹമാധ്യമങ്ങളില്‍ കാനിലെ തന്റെ രണ്ടാം ലുക്ക് താരം പങ്കുവെച്ചതും ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. ദീപികയില്‍ നിന്ന് കണ്ണെടുക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു കമെന്റുകളിലേറെയും. ഇതിനിടയില്‍ ദീപികയുടെ ഭര്‍ത്താവും ബോളിവുഡ് നടനുമായ രണ്‍വീര്‍ സിങ് കുറിച്ച കമന്റാണ് ഏറെ ശ്രദ്ധേയമായത്. 

ദീപികയുടെ ആദ്യ ചിത്ര കണ്ട് പിരിയിളകിയെന്നാണ് രണ്‍വീര്‍ കുറിച്ചത്. പുറകോട്ട് നീണ്ടുകിടക്കുന്ന ട്രെയിന്‍ കാണിച്ചുകൊണ്ടുള്ള അടുത്ത ചിത്രത്തിന് ഒട്ടും ഞെട്ടിക്കാത്ത യാഥാർത്ഥ്യം എന്നായിരുന്നു താരത്തിന്റെ കമന്റ്. പീന്നീടുള്ള ദീപികയുടെ ക്ലോസപ് ചിത്രങ്ങളും രണ്‍വീറിന്റെ മനസ്സ് കീഴടക്കികഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ