ചലച്ചിത്രം

ഡാന്‍സ് ബാറില്‍ പിന്നെ ഓട്ടം തുളളല്‍ ചിത്രീകരിക്കണമായിരുന്നോ?; വിമര്‍ശനങ്ങളോട് പൃഥ്വിരാജിന്റെ മറുപടി

സമകാലിക മലയാളം ഡെസ്ക്

ന്റെ സിനിമകളില്‍ സ്ത്രീവിരുദ്ധ പ്രസ്താവനകളും നിലപാടുകളും  ഉണ്ടാകില്ലെന്ന് പറഞ്ഞ് കയ്യടി നേടിയ താരമാണ് പൃഥ്വിരാജ്. എന്നാല്‍ പൃഥിരാജിന്റെ ആദ്യ സംവിധാനസംരംഭമായ ലൂസിഫറില്‍ ഐറ്റം ഡാന്‍സ് ചേര്‍ത്തത് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. പൃഥ്വിയുടെ പ്രസ്താവനകള്‍ക്ക് വിരുദ്ധമാണ് ഐറ്റം ഡാന്‍സ് എന്നായിരുന്നു പ്രധാനം വിമര്‍ശനം. അത്തരം വിമര്‍ശനങ്ങള്‍ക്ക് ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് മറുപടി നല്‍കി.

മുംബൈയിലെ ഡാന്‍സ് ബാറില്‍ പിന്നെ ഓട്ടം തുള്ളല്‍ ചിത്രീകരിക്കണമായിരുന്നോ എന്നാണ് പൃഥ്വിയുടെ മറുചോദ്യം. അങ്ങനെ ചിത്രീകരിച്ചാല്‍ അത് അഭംഗിയാകും. സ്ത്രീകള്‍ ഗ്ലാമര്‍ വസ്ത്രങ്ങള്‍ ധരിച്ച് നൃത്തം ചെയ്യുന്നത് തന്റെ സിനിമകളില്‍ സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ ഉണ്ടാകില്ലെന്ന 
നിലപാടിന് വിരുദ്ധമാകുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല. മുംബൈയിലെ ഡാന്‍സ് ബാര്‍ രംഗവും തന്റെ പ്രസ്താവനയും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കാന്‍ സാധിക്കുമെന്നും പൃഥ്വിരാജ് ചോദിക്കുന്നു. 

ലൂസിഫര്‍ രണ്ടാംഭാഗത്തെക്കുറിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല