ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രധാന വാര്‍ത്ത താരം തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയായിരുന്നു. സ്ഥാനാര്‍ത്ഥിയായി എത്തിയതു മുതല്‍ വോട്ടെണ്ണല്‍ വരെ പല വിവാദങ്ങളിലും കുടുങ്ങി സുരേഷ് ഗോപി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. ഇതിനാല്‍ താരത്തിന്റെ വോട്ടിന്റെ എണ്ണത്തിലും വലിയ വര്‍ധനവാണുണ്ടായത്.
സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയായതിലൂടെ ഏകദേശം രണ്ട് ലക്ഷം വോട്ടുകളുടെ വര്‍ധനവാണ് ബിജെപിയ്ക്ക് അധികം ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യുവുമായി 20,000 വോട്ടിന്റെ വ്യത്യാസം മാത്രമാണ് സുരേഷ് ഗോപിക്കുണ്ടായത്. മൂന്നാം സ്ഥാനത്തായിപ്പോയെങ്കിലും സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി മായ മേനോന്. സുരേഷേട്ടന് വിഷമിക്കണ്ടെന്നും ഇപ്പോഴും സൂപ്പറാണെന്നുമാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ മായ പറയുന്നത്.
മായ മേനോന്റെ കുറിപ്പ്
സുരേഷേട്ടാ, വിഷമിക്കേണ്ട...സുരേഷേട്ടൻ ഇപ്പോഴും സൂപ്പറാ...no doubt about it...!!
"വെറും 17 ദിവസമാണ് സുരേഷ് ഗോപി തൃശ്ശൂരിൽ പ്രചാരണ രംഗത്തുണ്ടായത്.
അവസാന നിമിഷം അങ്കത്തട്ടിലേറിയ സ്ഥാനാർത്ഥി പക്ഷേ നേടിയ വോട്ടുകളുടെ എണ്ണം 2,93,822..
കൃത്യമായി പറഞ്ഞാൽ 2014-ൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച കെ.പി ശ്രീശൻ നേടിയതിനെക്കാളും 191,141 വോട്ടുകളുടെ വർധനവ്. പ്രതാപനാണ് തൃശ്ശൂർ പിടിച്ചടക്കിയ തെങ്കിലും താരം സുരേഷ് ഗോപിയാണ്.
രണ്ടാമത് എത്തിയ രാജാജിയെക്കാളും 20000 വോട്ടുകളുടെ കുറവ് മാത്രമാണ് സുരേഷ് ഗോപിക്ക് ഉള്ളത്. "
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ