ചലച്ചിത്രം

ഒരേ സിനിമയിലെ നായികമാര്‍, സായി പല്ലവിയും രാകുലും തമ്മില്‍ പിണക്കത്തില്‍; പ്രതികരണവുമായി നടി

സമകാലിക മലയാളം ഡെസ്ക്

വളരെ പെട്ടെന്ന് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ മനസു കീഴടക്കിയ നടിമാരാണ് സായി പല്ലവും രാകുല്‍ പ്രീതും. ഇരുവര്‍ക്കും ശക്തമായ ആരാധക പിന്തുണയുമുണ്ട്. സൂര്യയുടെ പുതിയ ചിത്രം എന്‍ജികെയില്‍ ഇവര്‍ ഇരുവരുമാണ് നായികമാരായി എത്തുന്നത്. എന്നാല്‍ ഇവര്‍ തമ്മില്‍ അത്ര ചേര്‍ച്ചയില്‍ അല്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. സിനിമയുടെ ഷൂട്ടിങ്ങിനിടെ ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായെന്നും പിണക്കത്തിലാണെന്നുമാണ് വാര്‍ത്തകള്‍. ഇപ്പോള്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് രാകുല്‍.

തങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും പുറത്തുവരുത്ത് വ്യാജ വാര്‍ത്തകളാണെന്നുമാണ് രാകുല്‍ പറയുന്നത്. ചിത്രത്തില്‍ ഇരുവര്‍ക്കും ശക്തമായ വേഷങ്ങളാണ് ലഭിച്ചിരിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. 'ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. അതെല്ലാം വ്യാജ വാര്‍ത്തകളാണ്. മാത്രവുമല്ല ചിത്രത്തില്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. അതില്‍ എനിക്ക് സന്തോഷമുണ്ട്' രാകുല്‍ പറഞ്ഞു. 

പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയായ എന്‍ജികെ സെല്‍വരാഘവനാണ് സംവിധാനം ചെയ്യുന്നത്. മെയ് 31നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നന്ദ ഗോപാലന്‍ കുമാരന്‍ എന്ന കഥാപാത്രമായാണ് സൂര്യ എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്