ചലച്ചിത്രം

വിവേകിന്റെ ട്രോളിനോട് അഭിഷേക് പ്രതികരിക്കാത്തതെന്തുകൊണ്ട്? ഐശ്വര്യയാണോ കാരണം? 

സമകാലിക മലയാളം ഡെസ്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്‍ വിവേക് ഒബ്‌റോയ് ഷെയര്‍ ചെയ്ത ഒരു ട്വീറ്റ് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഐശ്വര്യയെ ട്രോളുന്ന ട്വീറ്റിനെതിരെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നു. സംഭവത്തില്‍ വനിതാ കമ്മീഷന്റെ വരെ ഇടപെടലും ഉണ്ടായി. 

എന്നാല്‍ ഐശ്വര്യക്കെതിരെയും തനിക്കെതിരെയുമെല്ലാമുള്ള മോശം കമന്റുകളോടെല്ലാം പ്രതികരിക്കുന്ന ഭര്‍ത്താവ് അഭിഷേക് ബച്ചന്‍ ഇത്തവണ മൗനം പാലിച്ചതിനെക്കുറിച്ചാണ് ആരാധകര്‍ ചിന്തിക്കുന്നത്. അതേസമയം വിവാദ ട്വീറ്റിന് അഭിഷേക് ബച്ചന്‍ പ്രതികരിക്കാത്തതിന് പിന്നില്‍ ഐശ്വര്യ റായ് ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

വിവേകിന്റെ ട്വീറ്റിന് അഭിഷേക് മറുപടി നല്‍കാന്‍ ഒരുങ്ങിയതാണ്. എന്നാല്‍ ഐശ്വര്യ അഭിഷേകിനെ തടഞ്ഞു. വിവേകിനും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ പിഎം മോദിക്കും കൂടുതല്‍ പ്രചാരം ലഭിക്കുമെന്ന് മനസിലാക്കിയാണ് ഐശ്വര്യ ഇത്തരമൊരു നീക്കത്തിന് മുതിര്‍ന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ബോളിവുഡില്‍ ഒരുകാലത്ത് ചര്‍ച്ചാവിഷയമായിരുന്ന ഐശ്വര്യയുടെ മൂന്ന് പ്രണയകാലങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതായിരുന്നു വിവേകിന്റെ വിവാദ ട്വീറ്റ്. ഒപ്പീനിയന്‍ പോള്‍, എക്‌സിറ്റ് പോള്‍, തിരഞ്ഞെടുപ്പ് ഫലം, ഇവ തമ്മിലുള്ള അന്തരം ചര്‍ച്ച ചെയ്യുന്ന മീം മറ്റൊരു വ്യക്തിയാണ് ട്വീറ്റ് ചെയ്തത്. അത് വിവേക് പങ്കുവയ്ക്കുകയായിരുന്നു. 

ഇതില്‍ രാഷ്ട്രീയമില്ലെന്നും തമാശയായി കരുതണമെന്നും അഭ്യര്‍ഥിച്ചാണ് വിവേക് ട്വീറ്റ് പങ്കുവച്ചത്. ഇതിനെതിരേ രൂക്ഷ വിമര്‍ശവുമായി പ്രമുഖരടക്കം ഒട്ടനവധി പേര്‍ രംഗത്ത് വന്നു. ആദ്യം മാപ്പ് പറയാന്‍ വിവേക് തയ്യാറായില്ല. താന്‍ ചെയ്ത തെറ്റ് എന്താണെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ വിവേക് ട്വീറ്റ് നീക്കം ചെയ്ത് മാപ്പുപറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

ഇത് സുരേഷ് ഗോപിയല്ല, സുഭാഷ് ഗോപിയാണ്; വോട്ടെടുപ്പ് ദിനത്തില്‍ വൈറലായ വിഡിയോ

റോഡിലെ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോടതിയിലേക്ക്; മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്

ഛത്തീസ്ഗഢില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 7 മാവോസ്റ്റുകളെ വധിച്ചു

എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്