ചലച്ചിത്രം

'ഏതെങ്കിലും രീതിയില്‍ സെക്‌സ് ചെയ്യാന്‍ നോക്കിയാല്‍ ഞാന്‍ ബലാത്സംഗിയാവും'; വിവാദമായി കാര്‍ത്തിക് ആര്യന്റെ വാക്കുകള്‍; വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടന്‍ കാര്‍ത്തിക് ആര്യന്‍ പ്രധാനവേഷത്തില്‍ എത്തുന്ന പതി പത്‌നി ഓര്‍ വോയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്നാല്‍ ട്രെയിലറില്‍ കാര്‍ത്തിക് ആര്യന്‍ പറയുന്ന ഡയലോഗ് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ബലാത്സംഗത്തെ തമാശവല്‍ക്കരിക്കുകയാണ് ചിത്രം എന്നാണ് ആരോപണം. സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് ട്രെയിലറിന് എതിരേ ഉയരുന്നത്. 

കാര്‍ത്തിക് ആര്യന്റെ കഥാപാത്രം തന്റെ സുഹൃത്തിനോട് പറയുന്നതാണ് ഡയലോഗ്. ഭാര്യയോട് സെക്‌സ്‌ചോദിച്ചാല്‍ ഞാന്‍ വൃത്തികെട്ടവന്‍, ഭാര്യയ്ക്ക് സെക്‌സ് നല്‍കിയില്ലെങ്കില്‍ ഞാന്‍ ദുഷ്ടന്‍ ഏതെങ്കിലും രീതിയില്‍ സെക്‌സ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഞാന്‍ ബലാത്സംഗം ചെയ്യുന്നവനാകും.' ഇതാണ് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. തമാശയാക്കേണ്ടതാണോ ബലാത്സംഗം എന്നാണ് വിമര്‍ശകരുടെ ചോദ്യം. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ ഇത്രയധികം ചോദ്യം ചെയ്യുന്ന കാലഘട്ടത്തില്‍ അനാവശ്യമായ തമാശകള്‍ സമൂഹത്തെ പിന്നോട്ടടിക്കുകയല്ലേ ചെയ്യുന്നത് എന്നാണ് വിമര്‍ശം. 

ഭൂമി പട്‌നേക്കര്‍, അനന്യ പാണ്ഡ്യേ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ചിത്രത്തില്‍ സ്ത്രീവിരുദ്ധമായി ഒന്നുമില്ലെന്നും സ്ത്രീകളേയും പുരുഷന്മാരേയും ഒരുപോലെ ശാക്തീകരിക്കുന്നതാണ് കഥ എന്നുമാണ് ഭൂമി പറയുന്നത്. മുഡസ്സര്‍ അസീസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഡിസംബര്‍ ആറിനാണ് തീയെറ്ററില്‍ എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ