ചലച്ചിത്രം

നാവു മുറിച്ചുകളയേണ്ടി വരും എന്നു പറഞ്ഞപ്പോള്‍ ഞാന്‍ ഭയന്നു; 'കാന്‍സര്‍ അനുഭവ'ത്തെക്കുറിച്ച് രാകേഷ് റോഷന്‍

സമകാലിക മലയാളം ഡെസ്ക്


ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംവിധായകനും നടന്‍ ഹൃത്വിക് റോഷന്റെ പിതാവുമായ രാകേഷ് റോഷന്‍ കഴിഞ്ഞ വര്‍ഷമാണ് കാന്‍സര്‍ ബാധിതനായത്. മാസങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അദ്ദേഹം. കാന്‍സറിനെതിരായ പോരാട്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. കാന്‍സറിനെ തുടര്‍ന്ന് നാക്കു മുറിച്ചു മാറ്റേണ്ടിവരുമോ എന്നുതാന്‍ പേടിച്ചു എന്നാണ് സ്‌പോട്‌ബോയെക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. 

വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ലാത്ത ഒരു കുരു വായില്‍ വന്നതോടെയാണ് തന്റെ കാന്‍സര്‍ പോരാട്ടം തുടങ്ങുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. തുടര്‍ന്ന് ഹിന്ദുജ ഹോസ്പിറ്റലിലെ ഇഎന്‍ടി സര്‍ജനാണ് ബയോപ്‌സി ചെയ്യാന്‍ നിര്‍ദേശിക്കുന്നത്. ഹൃത്വിക്കിന്റെ വീട്ടിലിരിക്കുമ്പോഴാണ് കാന്‍സറാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് വരുന്നത്. 2018 ഡിസംബര്‍ 15 ആയിരുന്നു അന്ന്. കാന്‍സറിനെ ഞങ്ങള്‍ നേരിടുന്നത് ആദ്യമായിട്ടായിരുന്നില്ല. അതിനാല്‍ അതിനെ എങ്ങനെ മറികടക്കും എന്നും അറിയാമായിരുന്നു. വിഷാദത്തില്‍ വീണുപോകാതെ ജീവിതം മുന്നോട്ടു കൊണ്ടുപോവുക. കാന്‍സര്‍ എന്നത് വലിയ പേര് മാത്രമാണ്' അദ്ദേഹം പറഞ്ഞു. 

എന്റെ നാക്ക് മുറിച്ചുകളയുകയോ ഒട്ടിക്കുകയോ ചെയ്യേണ്ടിവരും എന്ന് അറിഞ്ഞപ്പോഴാണ് ചെറുതായി ഭയന്നു പോയത്. അതൊന്നും ചെയ്യാന്‍ എനിക്കാവില്ല എന്ന് ഞാന്‍ പറഞ്ഞു. കാന്‍സര്‍ വരാവുന്ന ഏറ്റവും മോശം സ്ഥലമാണ് നാക്ക്. നിങ്ങള്‍ക്ക് വെള്ളമോ ചായയോ കോഫിയോ കുടിക്കാനാവില്ല. കഴിക്കുന്നതിന്റെയൊന്നും സ്വാദ് അറിയാനാവില്ല. 2-3 മാസങ്ങളാണ് ഞാന്‍ അത്തരം ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയത്. 10 കിലോ ഭാരം കുറഞ്ഞു. ഇപ്പോള്‍ ഞാന്‍ മൂന്ന് കിലോ തിരിച്ചുപിടിച്ചു. കാന്‍സര്‍ ട്രീറ്റ്‌മെന്റിനെ തുടര്‍ന്ന് ഞാന്‍ തളര്‍ന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ വളരെ മെച്ചപ്പെട്ടു. എല്ലാദിവസവും ഒന്നര മണിക്കൂര്‍ ജിമ്മില്‍ പോകാന്‍ തുടങ്ങി. എന്റെ പേഴ്‌സണല്‍ ട്രെയ്‌നര്‍ വീട്ടിലേക്ക് വരികയാണ്. ആറ് മാസത്തിനുള്ളില്‍ പഴയ ആരോഗ്യത്തിലേക്ക് തിരിച്ചെത്താന്‍ സാധിക്കും' രാകേഷ് റോഷന്‍ വ്യക്തമാക്കി. 

ഈ സമയം വീട്ടിലെ എല്ലാവരും ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ബുദ്ധിമുട്ടുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഭാര്യയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. മകള്‍ സുനൈനയ്ക്ക് കാന്‍സര്‍ ബാധിച്ചു, ഹൃത്വിക്കിന് ബ്രെയിന്‍ സര്‍ജറി നടത്തേണ്ടിവന്നു.ആ സമയങ്ങളില്‍ തനിക്ക് വളരെ അധികം ബുദ്ധിമുട്ടുകളുണ്ടായിരുന്നെന്നും എന്നാല്‍ ആരോടും പരാതി പറഞ്ഞില്ല എന്നുമാണ് അദ്ദേഹം പറയുന്നത്. ആരോഗ്യത്തിലേക്ക് തിരിച്ചെത്തിയതോടെ പുതിയ പ്രൊജക്റ്റ് ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം. ക്രിഷ് 4 ആയിരിക്കും അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

ടി20 ലോകകപ്പ്: ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളും

സൂപ്പർഫാസ്റ്റ് കഴിപ്പ് വേണ്ട, പയ്യെ തിന്നാല്‍ ആരോ​ഗ്യം നീണ്ടകാലം നിൽക്കും