ചലച്ചിത്രം

ഒമ്പതര ലക്ഷം കൂടി അടച്ചു ; പൃഥ്വിരാജിന്റെ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നടന്‍ പൃഥ്വിരാജിന്റെ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്തു. കാറിന്റെ വില കുറച്ചുകാട്ടിയതിനെ തുടര്‍ന്ന് രജിസ്‌ട്രേഷന്‍ ആര്‍ടിഒ തടഞ്ഞിരുന്നു. തുടര്‍ന്ന് നികുതിയുടെ ബാക്കി തുകയായ 9,54,350 രൂപ ഇന്നലെ നടന്‍ അടച്ചു. ഇതോടെയാണ് കാറിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

നേരത്തെ താരം 42,42,000 രൂപ നേരത്തെ അടച്ചിരുന്നെങ്കിലും വാഹനത്തിന്റെ യഥാര്‍ത്ഥ വിലയ്ക്കുള്ള നികുതി ആയില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് രജിസ്‌ട്രേഷന്‍ തടഞ്ഞത്. 1.64 കോടി രൂപ കമ്പനി വിലയുള്ള ആഡംബര കാറിന്റെ രജിസ്‌ട്രേഷനുള്ള അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ച ബില്ലില്‍ 1.34 കോടി രൂപയാണ് രേഖപ്പെടുത്തിയിരുന്നത്. 

30 ലക്ഷം രൂപ സെലിബ്രിറ്റി ഡിസ്‌കൗണ്ട് ഇനത്തില്‍ വിലകുറച്ചു നല്‍കിയതായാണ് വാഹനം വിറ്റ സ്ഥാപനം പറയുന്നത്. ഡിസ്‌കൗണ്ട് നല്‍കിയാലും ആഡംബര കാറുകള്‍ക്ക് യഥാര്‍ത്ഥ വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം. 9 ലക്ഷത്തോളം രൂപ കൂടി അടയ്ക്കാതെ രജിസ്‌ട്രേഷന്‍ ചെയ്യാനാകില്ലെന്ന ഉറച്ച നിലപാടിലായിരുന്നു മോട്ടോര്‍ വാഹന വകുപ്പ്. നികുതിയിളവ് നേടാന്‍ ഡീലര്‍ ബില്ലില്‍ തിരുത്തല്‍ വരുത്തിയത് താരം അറിയണമെന്നില്ലെന്ന് ആര്‍ടിഒ അധികൃതര്‍ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ