ചലച്ചിത്രം

'വികാരങ്ങള്‍ വ്രണപ്പെടുത്തിയതായി കരുതുന്നുവെങ്കില്‍ ക്ഷമ ചോദിക്കുന്നു'- വിവാദങ്ങള്‍ക്ക് മറുപടിയുമായി ബിഗ് ബി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോന്‍ ബനേഗ ക്രോര്‍പ്പതിയുടെ 11ാം അധ്യായത്തിലെ ഒരു ചോദ്യവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ ക്ഷമ ചോദിച്ച് അവതാകരനും ബോളിവുഡ് ഇതിഹാസവുമായ അമിതാഭ് ബച്ചന്‍. ഛത്രപതി ശിവജിയുടെ പേര് പറഞ്ഞതുമായി ബന്ധപ്പെട്ടാണ് വിവാദം ഉണ്ടായത്. ബച്ചനൊപ്പം ഷോയുടെ നിര്‍മാതാവ് സിദ്ധാര്‍ഥ് ബസുവും ക്ഷമ പറഞ്ഞു. 

ഒരു അനാദരവും തോന്നിയിട്ടില്ലെന്നും വികാരങ്ങള്‍ വ്രണപ്പെടുത്തിയതായി കരുതുന്നുവെങ്കില്‍ ക്ഷമ ചോദിക്കുന്നതായും ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു. സിദ്ധാര്‍ഥ് ബസു പോസ്റ്റ് ചെയ്ത ട്വിറ്റര്‍ കുറിപ്പ് പങ്കിട്ടാണ് ബച്ചന്റെ ക്ഷമാപണം. 

ഈ പറയുന്നവരില്‍ ആരാണ് മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസേബിന്റെ സമകാലികന്‍, എന്നായിരുന്നു ചോദ്യം. നാല് പേരുകളും ബച്ചന്‍ പറഞ്ഞു. എ- മഹാറാണ പ്രതാപ്, ബി- റാണ സംഗ, സി- മഹാരാജ രഞ്ജിത് സിങ് എന്നിവര്‍ക്കൊപ്പം അവസാനമായി ഛത്രപതി ശിവജി മഹാരാജ് എന്ന പേരും ഉത്തരമായി നല്‍കിയത്. ആദ്യ മൂന്ന് പേരുകളും മുഴുവന്‍ പറഞ്ഞ ബച്ചന്‍ ഛത്രപതി ശിവജി മഹാരാജ്  എന്നതിന് പകരം ശിവജി എന്ന് മാത്രമാണ് പറഞ്ഞത്.  

ഇതോടെയാണ് വിഷയം വിവാദമായി മാറിയത്. മഹാരാഷ്ട്രയുടെ ഭരണാധികാരിയായ ശിവജിയെ ബച്ചനും ചാനലും അപമാനിച്ചതായും മാപ്പ് പറയണം എന്നും ആവശ്യപ്പെട്ട് ഒരു കൂട്ടര്‍ രംഗത്തെത്തി. സോണി ടിവി സംപ്രേക്ഷണം ചെയ്യുന്ന കോന്‍ ബനേഗ ക്രോര്‍പതി ബഹിഷ്‌കരിക്കണമെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വിവാദം ചൂടുപിടിച്ചു. ബോയ്‌ക്കോട്ട് കെബിസി സോണി ടിവി എന്ന പേരില്‍ ഹാഷ്ടാഗ് ക്യാമ്പയിനും വലിയ തോതില്‍ നടന്നു.

ഇത്തരത്തിലുള്ള കാര്യങ്ങള്‍ അരങ്ങേറുന്നതില്‍ വേദനയുണ്ടെന്നും ഇത് അപമാനകരമാണെന്നും പലരും കുറിപ്പുകളിട്ടു. പിന്നാലെയാണ് ബിഗ് ബി ക്ഷമ ചോദിച്ച് രംഗത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്