ചലച്ചിത്രം

ഇത്ര നല്ല സിനിമയ്ക്ക് അങ്ങനെയൊരു പേരു വേണോ എന്ന് കമല്‍ഹാസന്‍; അസ്വസ്ഥനായി രജനീകാന്ത്; രസകരമായ ഓര്‍മ

സമകാലിക മലയാളം ഡെസ്ക്

മിഴ് സിനിമ ലോകത്തെ മിന്നും താരങ്ങളാണ് രജനീകാന്തും കമല്‍ഹാസനും. ഇരുവര്‍ക്കും വിശേഷങ്ങള്‍ ഏറെയാണ്. ഇപ്പോള്‍ സിനിമ വിട്ട് രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് ഇരുവരും. സ്വന്തമായി പാര്‍ട്ടിയുണ്ടാക്കി കമല്‍ഹാസന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ രജനീ ഇപ്പോഴും സിനിമ തിരക്കിലാണ്. അടുത്ത മാസം താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. രണ്ടുപേരുടേയും പേരു പറഞ്ഞ് ആരാധകര്‍ പോരാടുമെങ്കിലും തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ് എന്നാണ് ഇവര്‍ പറയുന്നത്. അടുത്തിടെ ഇരുവരുടേയും ഗുരുവായ കെ ബാലചന്ദറിന്റെ അനുസ്മരണത്തില്‍ പങ്കെടുത്താണ് ഇരുവരും തങ്ങളുടെ ആത്മബന്ധത്തെക്കുറിച്ച് വാചലരായത്. 

ജീവിതത്തിലെ ഓരോ സംഭവങ്ങളും ഞങ്ങള്‍ സംസാരിക്കാറുണ്ടെന്നും ഒരു സിനിമയുടെ പേര് പോലും ചര്‍ച്ച ചെയ്യുന്ന അടുത്ത സൗഹൃദം ഞങ്ങള്‍ക്കുണ്ട് എന്നാണ് കമല്‍ ഹാസന്‍ പറഞ്ഞത്. അതിന് ഉദാഹരണമായി ദളപതിയുമായി ബന്ധപ്പെട്ട രസകരമായ ഓര്‍മയാണ് കമല്‍ പങ്കുവെച്ചത്. ഒരു കല്യാണ ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് രജനി കമലിനോട് പുതിയ സിനിമയെക്കുറിച്ച് പറയുന്നത്. മണിരത്‌നമാണ് സംവിധാനമെന്നും മമ്മൂട്ടിയും ചിത്രത്തിലെത്തുമെന്നും രജനി കമലിനോട് പറഞ്ഞു. പടത്തിന്റെ പേര് വളരെ മികച്ചതാണെന്നും രജനി അഭിമാനത്തോടെ പറഞ്ഞു. കല്ല്യാണമേളത്തിനിടയ്ക്കാണ് ഈ ചര്‍ച്ച. കമല്‍ ചിത്രത്തിന്റെ പേര് എന്താണെന്ന അന്വേഷിച്ചു. ദളപതി എന്ന് രജനി പറഞ്ഞു. എന്നാല്‍ കമല്‍ കേട്ടത് ഗണപതി എന്നാണ്. പേരു കേട്ടതും കമല്‍ഹാസന്‍ പറഞ്ഞു. രജനി ഇത്ര നല്ല കഥയുള്ള സിനിമയ്ക്ക് ഇങ്ങനെയൊരു പേരു വേണോ?

ഇതോടെ രജനിയും അസ്വസ്ഥനായി. നല്ല പേരാണെന്നാണല്ലോ എല്ലാവരും പറഞ്ഞത് എന്ന് അദ്ദേഹം കമലിനോട് പറഞ്ഞു. അപ്പോഴും കമല്‍ പറഞ്ഞു. ഇത് അത്ര നല്ല പേരല്ല. ഈ സിനിമയ്ക്ക് ചേരില്ല. വിനായക ചതുര്‍ഥി പോലെ തോന്നും. ഈ പേര് മാറ്റുന്നതാണ് നല്ലത്. ഇതോടെ രജനിയ്ക്ക് കാര്യം പിടികിട്ടി. ചിത്രത്തിന്റെ പേര് ദളപതി എന്നാണെന്ന് രജനി വീണ്ടും പറഞ്ഞതോടെ കമല്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ക്ഷമിക്കണം. ഗണപതി എന്നാ കേട്ടത് ദളപതി പേര് ഗംഭീരമാണ്. 

തങ്ങള്‍ തമ്മിലുള്ള ബന്ധം അറിയാതെയാണ് ആരാധകര്‍ തമ്മില്‍തല്ലുന്നതെന്നാണ് അദ്ദേഹം പറയുന്നത്. എന്നെ പറ്റി രജനിയോടും രജനിയെ പറ്റി എന്നോടും മോശം പറയുന്ന കാര്യങ്ങളെക്കുറിച്ച് അടുത്ത നിമിഷം പരസ്പരം ചര്‍ച്ചചെയ്യാറുണ്ടെന്നും കമല്‍ വ്യക്തമാക്കി. ഒരു കളിയാകുമ്പോള്‍ രണ്ടു ഗോള്‍ പോസ്റ്റുകള്‍ വേണം. എങ്കില്‍ മാത്രമേ മല്‍സരം നന്നാവൂ, കാഴ്ചക്കാരെ കിട്ടൂ. അതാണ് ഞാനും രജനിയും ചെയ്യുന്നതെന്നാണ് താരം പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്