ചലച്ചിത്രം

ഇപ്പോള്‍ 44 വയസ് തോന്നുകയേയില്ല; സ്‌റ്റൈലിഷ് ലുക്കില്‍ മലൈക അറോറ

സമകാലിക മലയാളം ഡെസ്ക്

മൂഹമാധ്യമങ്ങളില്‍ എപ്പോഴും സജീവമാണ് ബോളിവുഡ് താരം മലൈക അറോറ. യാത്ര പോകുന്നതും വര്‍ക്കൗട്ട് ചെയ്യുന്നതും തുടങ്ങി ഒട്ടുമിക്ക കാര്യങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ മലൈകയുടെ പുതിയ ഫാഷന്‍ പരീഷണമാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. 

ശരീരസൗന്ദര്യത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന താരം ഫാഷന്‍ സെന്‍സിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല. അതിന്റെ ഒരു തെളിവ് കൂടിയാണ് ഈ ചിത്രം. വെള്ളയും കറുപ്പും നിറത്തിലുളള ഹോളോഗ്രാം സ്യൂട്ട് ധരിച്ചെത്തിയ മലൈകയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്ത മട്ടാണ്. 

തലമുടി പോണിടൈല്‍ പോലെ പിറകിലേക്ക് കെട്ടി വെച്ചിരിക്കുകയാണ്. സ്‌മോക്കി കണ്ണുകള്‍ താരത്തെ കൂടുതല്‍ ഭംഗിയുളളതാക്കി. പച്ച ഷൂസ് കൂടിയായപ്പോള്‍ സംഭവം പൊളിച്ചുവെന്ന് ആരാധകരും പറയുന്നു. മലൈക തന്നെയാണ് ഈ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. ഇപ്പോള്‍ താരത്തെ കണ്ടാല്‍ 44 വയസ് തോന്നില്ലെന്നാണ് മിക്ക ആരാധകരും പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്