ചലച്ചിത്രം

പൃഥ്വിയുടെ ഡ്രൈവര്‍ക്ക് സ്വന്തം ഇന്നോവ; ആഹ്ലാദം അറിയിച്ച് സുപ്രിയ

സമകാലിക മലയാളം ഡെസ്ക്

ഢംബര വാഹനങ്ങള്‍ സ്വന്തമാക്കുന്ന കാര്യത്തില്‍ പൃഥ്വിരാജ് എപ്പോഴും മുന്നിലാണ്. താരത്തിന്റെ വാഹനങ്ങളോടുള്ള പ്രണയം മലയാളസിനിമാലോകത്ത് ഏറെ പ്രശസ്തവുമാണ്. താരത്തിന്റെ ഡ്രൈവര്‍ രാജന്‍ പുതിയ വാഹനം സ്വന്തമാക്കിയതാണ് പുതിയ വാര്‍ത്ത.

സെക്കന്റ് ഹാന്‍ഡ് കാറായ ടൊയോട്ട ഇന്നോവയാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. രാജന്റെ ഈ സ്വപ്നം സഫലമായ വാര്‍ത്ത പങ്കുവച്ചത് പൃഥ്വിയുടെ ഭാര്യ സുപ്രിയയാണ്. 'ഞങ്ങളുടെ കുടുംബാംഗങ്ങളില്‍ ഒരാളായ രാജന് ഇന്ന് വലിയ ഒരു ദിവസമാണ്. രണ്ട് പതിറ്റാണ്ടിലേറെക്കാലമായി രാജന്‍ പൃഥ്വിക്കൊപ്പമുണ്ട്. 

നല്ലൊരു ഡ്രൈവറും അതിലുപരി വലിയ ആരാധകനും നിരൂപകനുമാണ്. കുറച്ചു സംസാരിവും വല്ലപ്പോഴുമുള്ള ചിരിയുമുള്ളയാളാണ്. എന്നാല്‍ ഇന്ന് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്ക്കരിക്കുമ്പോള്‍ അതില്‍ സന്തോഷിക്കുന്നത് ഞാനും പൃഥ്വിയുമാണ്'- സുപ്രിയയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സുപ്രിയ സന്തോഷം പങ്കുവെച്ചത്. 

ടൊയോട്ട ഇന്നോവ ജിഎക്‌സ് വേരിയന്റാണ് അദ്ദേഹം സ്വന്തമാക്കിയ വാഹനം. ഗഘ 07 ഇഎ 13 എന്ന നമ്പറിലുള്ള ഈ എസ്‌യുവി 2015ല്‍ രജിസ്റ്റര്‍ ചെയ്തതാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്