ചലച്ചിത്രം

രജനി- എസ്പിബി മാജിക്ക് വീണ്ടും; ആരാധകർക്ക് ആവേശം; ഏറ്റുപാടി തെന്നിന്ത്യ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം രജനികാന്ത് ആരാധകർക്ക് ആവേശമേറ്റി ആ കൂട്ടുകെട്ടിലെ ​ഗാനമെത്തി. ഒരുകാലത്ത് രജനി ചുണ്ടനക്കുന്ന ഗാനങ്ങൾക്ക് എസ്പി​ ബാലസുബ്ര​ഹ്മണ്യത്തിന്റെ ശബ്ദമാണെങ്കിൽ അതു തമിഴകത്തിന് ആഘോഷപ്പാട്ടാകും. അതിന് ഒരിക്കൽ കൂടി അടിവരയിടുകയാണ് ദർബാറിലെ പുതിയ ഗാനം. രജനികാന്തിനെ നായകനാക്കി എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ‘ദർബാർ’ എന്ന ചിത്രത്തിലെ ഗാനം നിമിഷങ്ങൾ കൊണ്ടാണ് തെന്നിന്ത്യ മുഴുവൻ ഏറ്റെടുത്ത് പാടുന്നത്.

വിവേക് ആണ് ഗാനത്തിന് വരികളൊരുക്കിയത്. അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്ന ഗാനം ആലപിച്ചത് എസ്പി ബാലസുബ്രഹ്മണ്യവും ഒപ്പം  അനിരുദ്ധ് രവിചന്ദറും ചേർന്നാണ്. രജനി- എസ്പിബി കൂട്ടുകെട്ട് തന്നെയാണ് പാട്ടിന്റെ ആകർഷണം.

രജനികാന്ത് പൊലീസ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. 1992ൽ പുറത്തിറങ്ങിയ ‘പാണ്ഡ്യൻ’ എന്ന സിനിമയിലാണ് രജനി അവസാനമായി പൊലീസ് വേഷത്തിലെത്തിയത്. രജനികാന്തിന്റെ 167ാം ചിത്രമാണിത്. ഇതാദ്യമായാണ് രജനിയും മുരുഗദോസും ഒരുമിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്