ചലച്ചിത്രം

മസാലദോശ ചുട്ട് യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി; വിഡിയോ പങ്കുവെച്ച് അനില്‍ കപൂര്‍

സമകാലിക മലയാളം ഡെസ്ക്

സാല ദോശ ഈ ലോകത്തെ മുഴുവനും ഒന്നു ചേര്‍ക്കും. പറയുന്നത് ബോളിവുഡ് താരം അനില്‍ കപൂറാണ്. പറയാന്‍ കാരണമായതോ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസും അമേരിക്കന്‍ നടിയും സംവിധായകയുമായ മിന്‍ഡി കാലിങ്ങുമാണ്. അമേരിക്കയിലെ ശക്തമായ സ്ത്രീ സാന്നിധ്യമായ ഇരുവരും ഇന്ത്യന്‍ വംശജരാണ്. തമിഴ്‌നാട്ടില്‍ വേരുകളുള്ള ഇരുവരും ഒരു മസാല ദോശയിലൂടെയാണ് ഒന്നിക്കുകയാണ്. 

കമല ഹാരിസും മിന്‍ഡി കാലിങ്ങും ഒരുമിച്ച് മസാല ദോശ ചുടുന്ന വിഡിയോ ആണ് പുറത്തുവന്നത്. അതിനിടെ ഇവര്‍ ഇന്ത്യന്‍ ഓര്‍മകളും പങ്കുവെക്കുന്നുണ്ട്. തെന്നിന്ത്യയിലെ ഭക്ഷണങ്ങളെക്കുറിച്ചും ചെറുപ്പത്തില്‍ ഇന്ത്യസന്ദര്‍ശിച്ചപ്പോഴുള്ള അനുഭവങ്ങളുമെല്ലാമാണ് ഇവര്‍ പറയുന്നുണ്ട്. മിന്‍ഡിയുടെ കൂടെ മസാല ദോശ പാചകം ചെയ്തത് വളരെ രസകരമായിരുന്നു എന്ന് കുറിപ്പിലാണ് കമല ട്വിറ്ററില്‍ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത് അനില്‍ കുമാര്‍ റീട്വീറ്റ് ചെയ്തത് ലോകത്ത് എല്ലായിടത്തും മസാല ദോശ ആളുകളെ ഒന്നുചേര്‍ക്കുന്നു എന്ന കുറിപ്പിലാണ്. 

യുഎസ് സെനറ്ററായ കമല ഹാരിസ് ഡെമോക്രാറ്റിന്റെ യുഎസ് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയാണ്. കമലയുടെ അമ്മ ശ്യാമള ഗോപാലന്‍ തമിഴ്‌നാട് സ്വദേശിയാണ്. എഴുത്തുകാരിയും നടിയും കൊമേഡിയനുമായ മിന്‍ഡിയുടെ അച്ഛനും അമ്മയും തമിഴ്‌നാട്ടുകാരാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

ചാലക്കുടി സ്വദേശിനി കാനഡയിൽ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; ഭർത്താവിനായി അന്വേഷണം

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്