ചലച്ചിത്രം

ഷെയ്ന്‍ നിഗത്തെ ഇനി അഭിനയിപ്പിക്കില്ല: സിനിമയില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമെന്ന് നിര്‍മാതാക്കള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗമിനെ വച്ച് ഇനി സിനിമ ചെയ്യില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന. ഷെയ്ന്‍ അഭിനിയിച്ചുവന്ന വെയില്‍, കുര്‍ബാനി എന്നീ സിനിമകള്‍ ഉപേക്ഷിച്ചതായും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗത്തിനു ശേഷം ഭാരവാഹികള്‍ അറിയിച്ചു. ഈ ചിത്രങ്ങളുടെ നഷ്ടം നികത്തുന്നതുവരെ ഷെയ്‌നുമായി സഹകരിക്കില്ലെന്ന് അസോസിയേഷന്‍ പ്രഖ്യാപിച്ചു.

ഷൂട്ടിങ്ങുമായി നിരന്തരമായി നിസ്സകരിക്കുന്ന സമീപനമാണ് ഷെയ്ന്‍ നിഗം സ്വീകരിക്കുന്നത്. മലയാള സിനിമയില്‍നിന്ന് ഒരിക്കലും ഉണ്ടാവാത്ത മോശം അനുഭവമാണ് ഷെയിന്‍ നിഗമില്‍നിന്ന് ഉണ്ടായത്. പ്രശ്‌നങ്ങള്‍ തീര്‍ക്കാനായി അമ്മ ഭാരവാഹികളെയും ഷെയ്ന്‍ നിഗമിന്റെ അമ്മയെയും പങ്കെടുപ്പിച്ച് ചര്‍ച്ച നടത്തിയിരുന്നു. അതിനെത്തുടര്‍ന്ന് ഒരു ദിവസം അമ്മ ലൊക്കേഷന്‍ വന്നു. അന്നു കാര്യങ്ങള്‍ ഭംഗിയായി നടന്നു. പിറ്റേന്ന് ഷെയ്ന്‍ ബൈക്ക് എടുത്ത് പുറത്തു പോവുകയായിരുന്നു. എവിടെപ്പോയെന്ന് ഒരു വിവരവുമില്ല. രണ്ടു ദിവസമാണ് അതിന്റെ പേരില്‍ ഷൂട്ട് മുടങ്ങി. പിന്നീട് ഷെയ്ന്‍ മുടിവെട്ടിക്കൊണ്ടുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. കാശു മുടക്കിയ ആളുകളെ കളിയാക്കുന്ന പോലെയാണ് മുടി വെട്ടി പോസ്റ്റ് ഇട്ടത്. ഈ സിനിമകളില്‍ ലുക്ക് പ്രധാനമാണെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. 

വെയില്‍, കുര്‍ബാനി എന്നീ രണ്ടു സിനിമകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഇവയുടെ നഷ്ടം തിരിച്ചുതരാതെ ഷെയ്ന്‍ നിഗവുമായി ഇനി സഹകരിക്കില്ല. ആറു കോടി രൂപയെങ്കിലും ഈ സിനിമകള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. 

അച്ചടക്കമില്ലാതെ പെരുമാറുന്ന മറ്റു നടന്മാരും മലയാള സിനിമയിലുണ്ട്. അവരോടും സമീപനം ഇതുതന്നെയായിരിക്കും. സിനിമാ രംഗത്ത് മയക്കുമരുന്നു വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പലരും കാരവനുകളില്‍നിന്ന് പുറത്ത് ഇറങ്ങുന്നില്ല. അതില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് എങ്ങനെ പറയും? സെറ്റുകളില്‍ പരിശോധന നടത്തുന്നതിന് അസോസിയേഷന് എതിര്‍പ്പില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. 

ഷെയ്ന്‍ നിഗം മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണോ ആരോപണം എന്ന ചോദ്യത്തിന് സ്വബോധത്തടെ പെരുമാറുന്ന ഒരാള്‍ പെരുമാറുന്ന പോലെയല്ല ഷെയ്ന്‍ നിഗം പെരുമാറുന്നതെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി