ചലച്ചിത്രം

'ഞാനീ പടങ്ങള്‍ ചെയ്യില്ലെന്ന് എവിടെയെങ്കിലും പറഞ്ഞോ? പിന്നെ എന്തിനാണ് പൈസ കൊടുക്കേണ്ടത്?' ; ഷെയ്ന്‍ നിഗത്തിന്റെ പ്രതികരണം 

സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയിൽ നിന്ന് നിർമാതാക്കളുടെ സംഘടന വിലക്കേർപ്പെടുത്തിയതിൽ പ്രതികരിച്ച് നടൻ ഷെയ്ൻ നി​ഗം. പരാതി കൊടുത്ത നിര്‍മാതാക്കളുടെ ഭാഗം മാത്രം കേട്ടാണ് തീരുമാനമെന്നും തന്റെ ഭാഗം കേള്‍ക്കാതെയാണ് വിലക്ക് നടപടിയെന്നും ഷെയ്ൻ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് എഴുതി വാങ്ങിയതിനാലാണ് മാറി നിന്നതെന്നും ഷെയ്ൻ പറഞ്ഞു. 

വിലക്കിനെക്കുറിച്ചു ചിന്തിച്ചിട്ടുപോലുമില്ലെന്നും ചർച്ച ചെയ്തു തീരുമാനിക്കാമെന്നുമാണു ആന്റോ ജോസഫ്, എം.സുബൈർ, സിയാദ് കോക്കർ എന്നിവരുമായി സംസാരിച്ചപ്പോൾ പറഞ്ഞത്‌. അതിന് വിരുദ്ധമായാണ് ഇപ്പോഴത്തെ തീരുമാനമെന്നും ഷെയ്ൻ പറഞ്ഞു. 

എല്ലാവരും കാണണമെന്ന് താനാ​ഗ്രഹിച്ച സിനിമകളാണ് നിന്നുപോയിരിക്കുന്നതെന്നും ചിത്രങ്ങൾ എന്നെങ്കിലും പുറത്തുവരികയാണെങ്കിൽ‌ ആ സിനിമകള്‍ക്കായി എടുത്ത കഷ്ടപ്പാട് എല്ലാവർക്കും മനസ്സിലാകുമെന്നും ഷെയ്ൻ പറഞ്ഞു. ‍‍‍‍‘വെയിലി’ന്റെ സെറ്റിൽ ഏറെ വേദന സഹിച്ചിട്ടുണ്ട്. 17-18 മണിക്കൂർ വരെ ജോലി ചെയ്തു. മുടി വെട്ടിയത് തന്റെ പ്രതിഷേധമാണെന്ന് പറഞ്ഞ ഷെയ്ൻ താൻ സിനിമകൾ ചെയ്യില്ലെന്ന് പറയുകയോ നിർത്തിവയ്ക്കുകയോ ചെയ്തിട്ടില്ലെന്നും പറഞ്ഞു. പിന്നെ എന്തിനാണ് പൈസ കൊടുക്കുന്നതെന്ന് ഷെയ്ൻ ചോദിക്കുന്നു. 

ഇതിന് പിന്നാമ്പുറത്ത് ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നും വൈകാതെ അതെല്ലാം എല്ലാവരെയും അറിയിക്കുമെന്നും താരം കൂട്ടിച്ചേർത്തു. പുതിയ സിനിമയായ വലിയ പെരുന്നാള്‍ തീയറ്റര്‍ കാണിക്കില്ലെന്ന് വരെ അവർ ഭീഷണിപ്പെടുത്തി. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ലെന്നും ഇതില്‍ ഒരു രാഷ്ട്രീയമുണ്ടെന്നും ഷെയ്ൻ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും