ചലച്ചിത്രം

'ഞങ്ങടെ നാട്ടിൽ ബിരിയാണി കൊടുത്താണ് ആളെ കൂട്ടുന്നത്'; മോദിക്കെതിരെ വിമർശനവുമായി വീണ്ടും സിദ്ധാര്‍ഥ് 

സമകാലിക മലയാളം ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് വീണ്ടും രം​ഗത്തെത്തിയിരിക്കുകയാണ് തമിഴ് നടൻ സിദ്ധാര്‍ഥ്. അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ പ്രധാനമന്ത്രിക്ക് ഡല്‍ഹിയിൽ ഒരുക്കിയ സ്വീകരണം പരാമർശിച്ചായിരുന്നു സിദ്ധാർഥിന്റെ വിമർശനം. 

ഡല്‍ഹിയിലെ മറക്കാനാവാത്ത സ്വീകരണം എന്ന് കുറിച്ചുകൊണ്ട് സ്വീകരണച്ചടങ്ങിന്റെ ദൃശ്യങ്ങള്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് റീട്വീറ്റ് ചെയ്തുകൊണ്ട് പരമോന്നത നേതാവ് അദ്ദേഹത്തിന്റെ പാര്‍ട്ടിയും ആളുകളും ചേര്‍ന്ന് നടത്തിയ സ്വീകരണത്തെക്കുറിച്ച് വീരവാദം മുഴക്കുകയാണ് എന്ന് കുറിച്ചിരിക്കുകയാണ് സിദ്ധാർത്ഥ്. 

മിസ്റ്റര്‍ ഇന്ത്യ എന്ന ചിത്രത്തിൽ അമരീഷ് പുരി പറയുന്ന പ്രശസ്തമായ ഒരു സംഭാഷണവും ഇതോടൊപ്പം ചേർത്തിട്ടുണ്ട്. മൊഗാംബോ ഖുശ് ഹുഹാ എന്നാണ് അത്. ഞങ്ങളുടെ നാട്ടില്‍ ക്വാര്‍ട്ടര്‍ ബിരിയാണി പാക്കറ്റ് കൊടുത്താണ് ആളുകളെ കൂട്ടുന്നത്, എന്നുകുറിച്ചുകൊണ്ട് പരിഹസിക്കുന്നുമുണ്ട് സിദ്ധാര്‍ഥ്.


സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം