ചലച്ചിത്രം

രണ്‍വീറിനെ കണ്ട് പേടിച്ച് കരഞ്ഞ് കുഞ്ഞ് ആരാധിക; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡില്‍ നിറയെ ആരാധകരുള്ള താരമാണ് രണ്‍വീര്‍ സിങ്. എപ്പോഴും വ്യത്യസ്തമായ ലുക്കുകളില്‍ പ്രത്യക്ഷപ്പെട്ട് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്നത് താരത്തിന്റെ ഒരു ഹോബിയാണ്. ഇതെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട് താരം. 

എന്നാല്‍ ഇതുവരെയുള്ളതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായ വേഷവിധാനത്തോടെയാണ് രണ്‍വീര്‍ ആരാധകര്‍ക്ക് മുന്നിലെത്തിയത്. പക്ഷേ, ഇത്തവണ ശ്രദ്ധിക്കപ്പെട്ടത് രണ്‍വീറിന്റെ ലുക്കല്ല. നടനെ കണ്ട് പേടിച്ച് കരയുന്ന ഒരു കുഞ്ഞ് പെണ്‍കുട്ടിയുടെ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

പ്രത്യേകവേഷവിധാനത്തോടെ എത്തിയ താരം കുഞ്ഞിന്റെ അടുത്തെത്തി, സ്‌നേഹത്തോടെ തോളില്‍ തലോടുന്നത് കാണാം. പക്ഷേ രണ്‍വീറിനെ ഭയത്തോടെ നോക്കി ഒടുവില്‍ പൊട്ടിക്കരയുകയായിരുന്നു കുഞ്ഞ്. ഇതുകണ്ട് ഉടന്‍ തന്നെ താരം തന്റെ കാറില്‍ കയറി സ്ഥലം വിട്ടു.

ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വയറലായിക്കൊണ്ടിരിക്കുകയാണ്. കുഞ്ഞ് മാത്രമല്ല, ഞങ്ങളും താരത്തെക്കണ്ട് പേടിച്ചുപോയി എന്നൊക്കെയാണ് ആരാധകരുടെ തമാശരൂപേണയുള്ള കമന്റുകള്‍. എന്ത് വേഷവും ധരിക്കാനുള്ള രണ്‍വീറിന്‍രെ ചങ്കൂറ്റത്തെ പ്രശംസിച്ചും ചിലര്‍ രംഗത്തെത്തി. ഇങ്ങനെയൊക്കെ പുറത്തിറങ്ങാന്‍ ചെറിയ ഗട്ട്‌സ് ഒന്നുമല്ല വേണ്ടത് എന്നാണ് ഇവര്‍ പറയുന്നത്. 

മുട്ടിന് താഴെ ഇറക്കമുള്ള സ്വെറ്ററിന് സമാനമായ വളരെ വലിയ വസ്ത്രമായിരുന്നു രണ്‍വീര്‍ ധരിച്ചിരുന്നത്. ചുവന്ന നിറത്തിലുള്ള വസ്ത്രത്തിനോട് ചേര്‍ന്ന തലമറക്കുന്ന തൊപ്പിയും ഉണ്ടായിരുന്നു. കറുത്ത പാന്റ്‌സും നിയോണ്‍ നിറത്തിലുള്ള ഷൂസുമായിരുന്നു ധരിച്ചിരുന്നു. തോളില്‍ ഒരു ബ്ലൂടൂത്ത് സ്പീക്കറും തൂക്കിയിട്ടിരുന്നു. അതിനൊപ്പം സ്‌പെഷ്യല്‍ കൂളിങ് ഗ്ലാസും കൂടി വെച്ചപ്പോള്‍ ഇതിലേറെ വ്യത്യസ്തത വേറെവിടെ കിട്ടും എന്ന മട്ടായി താരത്തിന്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം