ചലച്ചിത്രം

''നിക് എന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ വരെ ചുമന്നിട്ടുണ്ട്'': വിവാഹസമയത്തെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസും വിവാഹിതരായിട്ട് മാസങ്ങള്‍ പിന്നിട്ടു. ഇപ്പോള്‍ തങ്ങളുടെ വിവാഹസമയത്ത് ഉണ്ടായ ചില രസകരമായ സംഭവങ്ങള്‍ പ്രിയങ്ക ആരാധകരുമായി പങ്കുവയ്ക്കുകയാണ്. ബോളിവുഡിലെ പ്രശസ്തമായ കപില്‍ ശര്‍മ്മ ഷോയിലാണ് താരം മനസ് തുറന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മുംബൈയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഇതിന് വേണ്ടി നിക് ജൊനാസും കുടുംബവും പത്ത് ദിവസം പ്രിയങ്കയുടെ കുടുംബത്തോടൊപ്പം താമസിച്ചിരുന്നു. നികിന്റെ മാതാപിതാക്കളും മൂന്ന് സഹോദരന്‍മാരും അതില്‍ ഒരാളുടെ ഭാര്യയും മറ്റൊരാളുടെ കാമുകിയുമായിരുന്നു ഇന്ത്യയിലെത്തിയത്. 

ഇത്രയും ദിവസം പ്രിയങ്കയുടെ വീട്ടുകാരുടെ കൂടെ നിക് ജൊനാസും കുടുംബവും താമസിച്ചപ്പോള്‍ അവിടെയുണ്ടായ രസകരമായ സംഭവങ്ങളില്‍ ചിലതാണ് പ്രിയങ്ക പറഞ്ഞത്. ആ സമയത്ത് വിവാഹത്തിരക്കുകളിലായ തന്റെ കുടുംബത്തെ നിക് വളരെയധികം സഹായിച്ചു എന്നാണ് താരം പറയുന്നത്. 'ഗ്യാസ് സിലിണ്ടര്‍ എടുക്കുന്നത് ഉള്‍പ്പെടെ, ആ സമയത്ത് നിക് ഒരു വിധം എല്ലാ കാര്യങ്ങളിലും എന്റെ കുടുംബത്തെ സഹായിച്ചു'- പ്രിയങ്ക പറഞ്ഞു. 

വിവാഹത്തിന് മുന്‍പ് ഇവരെല്ലാം കൂടി ക്രിക്കറ്റ് മാച്ച് കളിച്ചതിന്റെ ഓര്‍മ്മകളും താരം നേരത്തെ പങ്കുവെച്ചിരുന്നു. 'എന്റെ കസിന്‍സെല്ലാം ക്രിക്കറ്റ് ഫാന്‍സ് ആണ്. അപ്പോള്‍ ഞങ്ങള്‍ വധുവിന്റെ/വരന്റെ എന്നിങ്ങനെ രണ്ട് ടീമുകളായി ക്രിക്കറ്റ് കളിച്ചു. നിക് ഒരു നല്ല ബേസ്‌ബോള്‍ പ്ലേയറാണ്. പക്ഷേ രണ്ട് കളിയും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. അതുകൊണ്ട് തീര്‍ച്ചയായും വധുവിന്റെ ടീം ആണ് ജയിച്ചത്'- പ്രിയങ്ക സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്രിക്കറ്റ് ലൈവില്‍ പങ്കെടുക്കുന്നതിനിടെ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400