ചലച്ചിത്രം

'എന്റെ തീരുമാനങ്ങള്‍ എന്റേത് മാത്രം, ഇതാണ് എനിക്ക് വേണ്ടത്'; 10 വര്‍ഷത്തിന് ശേഷം മനസുതുറന്ന് നയന്‍താര 

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ ലേഡീസൂപ്പര്‍ സ്റ്റാര്‍ എന്നാണ് നടി നയന്‍താര സിനിമാലോകത്ത് അറിയപ്പെടുന്നത്. വെളളിത്തിരയില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും സ്വകാര്യതയ്ക്ക് വില നല്‍കി അഭിമുഖങ്ങളില്‍ നിന്നും പ്രമോഷന്‍ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു നയന്‍താര. ഇപ്പോള്‍ പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മനസു തുറന്നിരിക്കുകയാണ് താരം.വോഗ് ഇന്ത്യയ്ക്ക് വേണ്ടിയാണ് താരം മനസു തുറന്നത്. 

'ഞാന്‍ പ്രധാന കഥാപാത്രമാകുന്ന സിനിമകളില്‍, എല്ലാ തീരുമാനങ്ങളും എന്റേതാണ്. ചില സമയങ്ങളില്‍,  ഭര്‍ത്താക്കന്മാരെയോ കാമുകന്മാരെയോ കേന്ദ്രകഥാപാത്രമാക്കിയുളള കഥകളുമായി സംവിധായകര്‍ വരും. അത് ആവശ്യമാണോയെന്നാണ് ഞാന്‍ ചോദിക്കാറുള്ളത്'- നയന്‍താര പറയുന്നു.

'ജയത്തില്‍ മതിമറക്കുകയോ അതില്‍ തലക്കനം കൂടുകയോ ചെയ്യുന്ന ഒരാളല്ല ഞാന്‍, നല്ലൊരു സിനിമ പ്രേക്ഷകര്‍ക്ക് നല്‍കാന്‍ എനിക്കാകുമോയെന്ന ഭയത്തിലാണ് ഞാനെപ്പോഴും ജീവിക്കുന്നത്'-നയന്‍താര പറയുന്നു.

'എന്തുകൊണ്ടാണ് എല്ലായ്‌പ്പോഴും പുരുഷന്മാര്‍ക്കു മാത്രം അധികാരമുണ്ടായിരിക്കേണ്ടത്? പ്രശ്‌നമെന്തെന്നാല്‍ സ്ത്രീകള്‍ ഇപ്പോഴും കമാന്‍ഡിങ് റോളിലേക്ക് എത്തിയിട്ടില്ല. ഇതാണ് എനിക്ക് വേണ്ടത്, ഇതാണ് ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് പറയാന്‍ അവര്‍ക്ക് ഇപ്പോഴും കഴിയുന്നില്ല. ഇതൊരു ജെന്‍ഡര്‍ കാര്യമല്ല. നിങ്ങള്‍ പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ ഞാന്‍ പറയുന്നതും കേള്‍ക്കണം'- പുരുഷാധിപത്യത്തെ കുറിച്ചുളള ചോദ്യത്തിന് താരം നല്‍കിയ മറുപടി ഇങ്ങനെ.

'ഞാന്‍ ചിന്തിക്കുന്നത് എന്താണെന്നു ലോകം അറിയാന്‍ എനിക്ക് താല്‍പര്യമില്ല. ഞാന്‍ എപ്പോഴും സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. വലിയൊരു ആള്‍ക്കൂട്ടത്തിനിടയില്‍ എനിക്ക് നില്‍ക്കാനാകില്ല, പിന്നെ പല തവണയും മാധ്യമങ്ങള്‍ ഞാന്‍ പറഞ്ഞതിനെ തെറ്റിദ്ധരിച്ചിട്ടുണ്ട്, വളച്ചൊടിച്ചിട്ടുണ്ട്. അതെനിക്ക് കൈകാര്യം ചെയ്യാവുന്നതിലും വലുതാണ്. എന്റെ ജോലി അഭിനയമാണ്..ബാക്കി സിനിമ സംസാരിക്കട്ടെ.'- താരം വ്യക്തമാക്കി.

ചിരഞ്ജീവി നായകനായെത്തിയ ബിഗ് ബജറ്റ് ചിത്രം സെയ്‌റ നരസിംഹ റെഡ്ഡിയാണ് നയന്‍താരയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. രജനീകാന്തിന്റെ ദര്‍ബാര്‍, വിജയ്യുടെ ബിഗില്‍ എന്നിവയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന പുതിയ ചിത്രങ്ങള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ