ചലച്ചിത്രം

ഗൗരവ ഭാവത്തില്‍ അര്‍ജ്ജുന്‍, വിടാതെ ട്രോളി മലൈകയും; ഏറ്റെടുത്ത് ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട താരജോഡിയാണ് നടന്‍ അര്‍ജ്ജുന്‍ കപൂറും കാമുകിയും നടിയുമായ മലൈക അറോറയും. പരസ്പരം പാരവച്ചുള്ള ഇരുവരുടേയും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആരാധകരെ ആവേശത്തിലാക്കാറുണ്ട്. ഇപ്പോഴിതാ വീണ്ടും ഇരുവരുടെയും സംഭാഷണം ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. 

അര്‍ജ്ജുന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് മലൈക കുറിച്ച കമന്റാണ് ശ്രദ്ധനേടിയത്. അടുത്തിടെ താന്‍ അവതരിപ്പിച്ച ഒരു അവാര്‍ഡ് ഷോയുടെ ചിത്രങ്ങളാണ് അര്‍ജ്ജുന്‍ പങ്കുവച്ചത്. ബോ ടൈ ഷര്‍ട്ടില്‍ കെട്ടുന്നതിനിടെ പകര്‍ത്തിയവയാണ് ഈ ചിത്രങ്ങള്‍. 

വളരെ ഗൗരവത്തോടെയുള്ള താരത്തിന്റെ ഇരുപ്പിനെയാണ് മലൈക ട്രോളിയത്. എന്താണ് ഇത്ര ഗൗരവം എന്നായിരുന്നു മലൈകയുടെ ചോദ്യം. ഇതിന് മറുപടിയായി ബോ ടൈ കെട്ടാന്‍ എത്ര ബുദ്ധിമുട്ടാണെന്നാണ് താന്‍ ഗൗരവമായി ചിന്തിക്കുന്നതെന്നാണ് അര്‍ജ്ജുന്‍ മറുപടി കുറിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു