ചലച്ചിത്രം

'അവന് മനസ്സറിഞ്ഞു സ്‌നേഹിക്കുന്ന അച്ഛനെ കിട്ടി'; മകന് ആദിത്യന്‍ നല്‍കിയ സര്‍പ്രൈസ്; വിഡിയോ പങ്കുവെച്ച് അമ്പിളി

സമകാലിക മലയാളം ഡെസ്ക്

സിനിമ സീരിയല്‍ താരങ്ങളായ ആദിത്യന്റേയും അമ്പിളിദേവിയുടേയും വിവാഹം വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. തങ്ങളുടെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാന്‍ ഇവര്‍ മറക്കാറില്ല. ഇപ്പോള്‍ മകന്‍ അമര്‍നാഥിന് ആദിത്യന്‍ നല്‍കിയ സര്‍പ്രൈസ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് അമ്പിളി. സൈക്കിളാണ് അമറിന് സമ്മാനമായി ആദിത്യന്‍ നല്‍കിയത്. വികാരനിര്‍ഭരമായ കുറിപ്പിനൊപ്പമാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 

'ഈശ്വരന് നന്ദി അവന്റെ മനസ്സ് അറിഞ്ഞു സ്‌നേഹിക്കുന്ന ഒരു അച്ഛനെ കിട്ടിയതിന്. ഞങ്ങളെ കാക്കണേ ദൈവമേ. ഒരുപാട് വിഷമത്തിനിടയിലാണ് ചേട്ടന്‍ ഇതൊക്കെ ചെയ്യുന്നത്. വിശ്വസിച്ച പലരുടെയും ഭാഗത്തു നിന്ന് ഉണ്ടായ അനുഭവം പറയാന്‍ കഴിയുന്നതല്ല, എല്ലാം ദൈവം കാണുന്നു.'' അമ്പിളി കുറിച്ചു. 

ആദിത്യന്റെ അടുത്തേക്ക് അമര്‍നാഥ് ഓടിവരുന്നതും കാറിന് പിന്നില്‍ ഇരിക്കുന്ന സൈക്കിള്‍ കണ്ട് അമ്പരന്ന് നില്‍ക്കുന്നതുമാണ് വിഡിയോയിലുള്ളത്. സൈക്കിള്‍ കൈയില്‍ കിട്ടിയതോടെ അത് അമര്‍ ചവിട്ടുന്നതും വിഡിയോയില്‍ കാണാം. ആദിത്യനും ഇതിന്റെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. തൃശൂരില്‍ പോയി വന്നപ്പോള്‍ ഒരുപാട് ആഗ്രഹിച്ച ഫ്രണ്ടിനെ കൊണ്ടു വന്നു. അതു കണ്ട് അപ്പുകുട്ടന്‍ അതിശയിച്ചു പോയി' ആദിത്യന്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു