ചലച്ചിത്രം

'ആ പരാജയം എന്റെ ഹൃദയം തകര്‍ത്തു, സഹായിച്ചത് രണ്‍ബീറിന്റെ വാക്കുകള്‍'; തുറന്നു പറഞ്ഞ് ആലിയ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഏറ്റവും കഴിവുറ്റ നടിമാരില്‍ ഒരാളാണ് ആലിയ ഭട്ട്. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളാണ് ആലിയയുടെ പേരിലുള്ളത്. എന്നാല്‍ വമ്പന്‍ പരാജയങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. വലിയ താരനിരയില്‍ ഇറങ്ങിയ ബിഗ് ബജറ്റ് ചിത്രം കലങ്കിന്റെ പരാജയമായിരുന്നു ഇതില്‍ ഏറ്റവും വലുത്. ചിത്രം പരാജയപ്പെട്ടപ്പോള്‍ ഹൃദയം തകര്‍ന്നെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. കാമുകനും നടനുമായ രണ്‍ബീര്‍ കപൂറിന്റെ വാക്കുകളാണ് ആ സമയത്ത് ആത്മവിശ്വാസം നല്‍കിയതെന്നാണ് ആലിയ പറയുന്നത്. ഒരു പരിപാടിയ്ക്കിടെ കരണ്‍ ജോഹറിനോടാണ് പരാജയത്തെ അതിജീവിച്ചതിനെക്കുറിച്ച് താരം പറഞ്ഞത്. 

സിനിമ റിലീസിന് മുന്‍പ് താന്‍ കണ്ടിരുന്നെന്നും അതിനാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് തനിക്ക് അറിയാമായിരുന്നു എന്നുമാണ് ആലിയ പറയുന്നത്. അതിനാല്‍ ആദ്യ ദിവസം താരം ഓകെ ആയിരുന്നു. എന്നാല്‍ പരാജയത്തിന് ശേഷമുണ്ടായ ചിന്തകളാണ് ആലിയയുടെ മനസ് തകര്‍ത്തത്. 'വളരെ അധികം കഠിനാധ്വാനം ചെയ്യുകയാണെങ്കില്‍ അതിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും എന്നാണ് ഞാന്‍ ചിന്തിച്ചിരുന്നത്. എന്നാല്‍ ഇത് ലഭിക്കാതെ വന്നതോടെ ഞാന്‍ വല്ലാതെ പേടിച്ചു. ' ആലിയ പറഞ്ഞു. തുടര്‍ന്ന് രണ്‍ബീര്‍ നല്‍കിയ ഉപദേശമാണ് ഇതിനെ മറികടക്കാന്‍ സഹായിച്ചതെന്നും താരം വ്യക്തമാക്കി. 

കഠിനാധ്വാനം ചെയ്യുകയാണെങ്കില്‍ അതിന്റെ ഫലം ഉടന്‍ തന്നെ ലഭിക്കണമെന്നില്ല. ജീവിതത്തില്‍ എന്നെങ്കിലും ഏതെങ്കിലും ദിവസം ഇതിനുള്ള ഫലം ലഭിക്കും. കഠിനാധ്വാനിയായ അഭിനേതാവ്, വ്യക്തി എന്നൊക്കെ പറയുന്നത് അതിനെയാണ്. അതെങ്കിലും ഒരു ദിവസം മറ്റൊരു സിനിമയിലൂടെ നിങ്ങള്‍ക്ക് നല്ലത് ലഭിക്കും എന്നാണ് രണ്‍ബീര്‍ പറഞ്ഞത്' ആലിയ വ്യക്തമാക്കി. അച്ഛന്‍ മഹാഷ് ഭട്ട് സംവിധാനം ചെയ്യുന്ന സഡക് 2 ആണ് ആലിയയുടെ അടുത്ത സിനിമ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു