ചലച്ചിത്രം

'ഏഴു വര്‍ഷമായി ഇതിനു മാത്രം മാറ്റമില്ല'; പ്രണയകാല ചിത്രം പങ്കുവെച്ച് രണ്‍വീര്‍, ഏറ്റെടുത്ത് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിന്റെ ഇഷ്ട ജോഡികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. ഏഴു വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച സഞ്്ജയ് ലീല ബന്‍സാലി ചിത്രം രാം ലീലയുടെ സെറ്റില്‍വെച്ചാണ് ഇവര്‍ പ്രണയത്തിലാകുന്നത്. ആ പ്രണയകാലത്തെ ഓര്‍മിപ്പിക്കുന്ന ഒരു ഓര്‍മചിത്രം പങ്കുവെച്ചിരിക്കുകയാണ് രണ്‍വീര്‍. 

രാംലീലയുടെ ലൊക്കേഷനില്‍ നിന്നുള്ളതാണ് ചിത്രം. കാര്യമായി എന്തോ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ് ദീപിക. എന്നാല്‍ രണ്‍വീറിന്റെ ശ്രദ്ധ മുഴുവന്‍ ദീപികയിലാണ്. അടിക്കുറിപ്പ് ആവശ്യമില്ല എന്ന കുറിപ്പോടെയാണ് രണ്‍വീര്‍ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇതിന് വളരെ റൊമാന്റിക്കായ കമന്റാണ് ദീപിക നല്‍കിയത്. ഏഴു വര്‍ഷമായി, ഒന്നും മാറിയിട്ടില്ല എന്നാണ് ദീപിക കുറിച്ചത്. 

ഇരുവരുടേയും ത്രോബാക്ക് ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പരിണീതി ചോപ്ര, ആയുഷ്മാന്‍ ഖൊറാന, ഹുമ ഖുറേഷി, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങി നിരവധി പേര്‍ ഫോട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. ഉടന്‍ വിവാഹത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാനിരിക്കുകയാണ് ദീപികയും റണ്‍വീറും. 2018 നവംബര്‍ 14 നായിരുന്നു ഇരുവരും വിവാഹം ചെയ്തത്. രാം ലീലയാണ് ഇരുവരും ആദ്യമായി ഒരുമിച്ചെത്തിയ ചിത്രം. പിന്നീട് ബാജിറാവു മസ്താനിയിലും പദ്മാവദിയും ഇരുവരും ഒരുമിച്ച് അഭിനയിച്ചു. 

ചിത്രീകരണം പുരോഗമിക്കുന്ന കപില്‍ ദേവിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ചെത്തും. കപില്‍ ദേവായി റണ്‍വീര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ഭാര്യ റോമി ദേവിയായാണ് ദീപിക എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ