ചലച്ചിത്രം

അബിയുടെ മകനെ വേദനിപ്പിക്കുന്നവര്‍ ഒന്നറിഞ്ഞിരിക്കണം: ഷെയ്ന്‍ നിഗത്തിന് പിന്തുണയുമായി മേജര്‍ രവി

സമകാലിക മലയാളം ഡെസ്ക്

ടന്‍ ഷെയ്ന്‍ നിഗത്തിനെ നിര്‍മ്മാതാവ് ഭീഷണപ്പെടുത്തിയ സംഭവത്തില്‍ നടന് പിന്തുണയുമായി മേജര്‍ രവി. മാനസികമായി വിഷമിക്കരുതെന്നും തന്റെ എല്ലാവിധ പിന്തുണയുമുണ്ടെന്നും നടനും സംവിധായകനുമായ മേജര്‍ രവി പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം പ്രതികരിച്ചത്.

അന്തരിച്ച നടന്‍ അബിയുടെ മകന്‍ ഷെയ്ന്‍ നിഗത്തിനെ വേദനിപ്പിക്കുന്നവര്‍ ഒരു കാര്യം അറിയണം, അവര്‍ കഠിനപ്രയത്‌നത്തിലൂടെ സ്വയം മുന്നേറിയാണ് ഇവിടെ വരെ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 'അന്തരിച്ച അബിയുടെ മകന്‍ ഷെയ്ന്‍ നിഗത്തിന്റെ വിഡിയോ കാണാന്‍ ഇടയായി. ഷെയ്ന്‍ എന്ന കുട്ടിയെ വേദനിപ്പിക്കുന്നവര്‍ ഒന്നറിഞ്ഞിരിക്കണം അവന്‍ കഠിനപ്രയത്‌നത്തിലൂടെ സ്വയം മുന്നേറിയാണ് ഇവിടെ വരെ എത്തിയത്. 

കഴിവുള്ള താരങ്ങളെ ഒരിക്കലും നിരുത്സാഹപ്പെടുത്തരുത്. അവരെ പിന്തുണയ്ക്കാന്‍ ആരുമില്ല. മലയാളം ഇന്‍ഡസ്ട്രിക്ക് മോശമായ കാര്യങ്ങള്‍ ചെയ്യരുത്. ഷെയ്‌ന് എന്റെ എല്ലാ പിന്തുണയും. എല്ലാം ശരിയാകും. സ്‌നേഹത്തോടെ മേജര്‍ രവി.'- മേജര്‍ രവി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

മുടി മുറിച്ചതിന്റെ പേരില്‍ നിര്‍മാതാവ് ജോബി ജോര്‍ജ്ജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നായിരുന്നു ഷെയ്ന്‍ നിഗത്തിന്റെ ആരോപണം. ഷെയ്ന്‍ ഇപ്പോള്‍ അഭിനയിക്കുന്ന 'വെയില്‍' എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജ് വധഭീഷണി മുഴക്കുന്നുവെന്നാണ് അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്ക്കു നല്‍കിയ പരാതിയില്‍ ഷെയ്ന്‍ വ്യക്തമാക്കിയത്. 

മുട്ടി വെട്ടിയതിന്റെ പേരിലുള്ള പ്രശ്‌നമാണ് ഇതിലേക്കു നയിച്ചതെന്ന് ഷെയ്ന്‍ പറഞ്ഞിരുന്നു. അബീക്കയുടെ മകനായി ജനിച്ചതിന്റെ പേരില്‍ മാത്രം അനുഭവിക്കുന്നതാണിതെന്നും ഷെയ്ന്‍ പറഞ്ഞു. തനിക്ക് മടുത്തെന്നും ഷെയ്ന്‍ വിഡിയോയില്‍ പറഞ്ഞിരുന്നു.

അതേസമയം നടന്‍ ഷെയ്ന്‍ നിഗത്തിന്റെ ആരോപണങ്ങള്‍ തള്ളി നിര്‍മാതാവ് ജോബി ജോര്‍ജും രംഗത്തെത്തിയിട്ടുണ്ട്. പുറത്തുവരുന്ന വാര്‍ത്തകളൊന്നും ശരിയല്ലെന്നും കഴിഞ്ഞ ആറുദിവസമായി പനി പിടിച്ചു കിടപ്പിലായിരുന്നെന്നുമാണ് ജോബി പറയുന്നുന്നത്. ഈ വിഷയത്തില്‍ വ്യക്തത വരുത്താന്‍ നിര്‍മാതാവ് ഇന്ന് എറണാകുളം പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ടെന്നും അറിയിച്ചു. നിര്‍മാതാവിനൊപ്പം വെയില്‍ സിനിമയുടെ സംവിധായകനും പ്രധാന  അണിയറപ്രവര്‍ത്തകരും പങ്കെടുക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

'വിയര്‍പ്പു തുന്നിയിട്ട കുപ്പായം'; ഇന്ത്യന്‍ ടീമില്‍ ഇടംനേടിയതിനു പിന്നാലെ സഞ്ജുവിന്റെ പോസ്റ്റ്; വൈറല്‍

വീടിന് വെളിയിലിരുന്ന വയോധികനെ ആക്രമിച്ചു; പുലിയെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍- വൈറല്‍ വീഡിയോ

'പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ'; എ വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്‌സ് ബോർഡ്

'അവന്‍ ഞങ്ങളുടെ മരുമകന്‍': വിരാട് കോഹ്‌ലിയെക്കുറിച്ച് ഷാരുഖ് ഖാന്‍