ചലച്ചിത്രം

രഞ്ജിപണിക്കരുടെ മകനും സിനിമയിലേക്ക്: അനൂപ് മേനോന്റെ ചിത്രത്തിലൂടെ അരങ്ങേറ്റം

സമകാലിക മലയാളം ഡെസ്ക്

ടനും സംവിധായകനുമായ രഞ്ജിപണിക്കരുടെ മകന്‍ നിഥിന്‍ രഞ്ജി പണിക്കര്‍ സിനിമയിലേക്ക്. കിങ് ഫിഷര്‍ എന്ന സിനിമയിലൂടെയാണ് നിഥിന്‍ അച്ഛന്റെ പാതയിലേക്ക് കാലെടുത്ത് വെക്കുന്നത്. അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രലൂടെയാണ് അരങ്ങേറ്റം.

നിഥിന്റെ ഇരട്ടസഹോദരനായ നിഖിലും അഭിനയരംഗത്തു സാന്നിധ്യമറിയിച്ചു കഴിഞ്ഞു. രഞ്ജി പണിക്കര്‍ നായകവേഷത്തിലെത്തുന്ന രൗദ്രം 2018 എന്ന സിനിമയിലും കലാമണ്ഡലം ഹൈദരാലിയിലും നിഖില്‍ അഭിനയിച്ചു കഴിഞ്ഞു. ദശരഥ വര്‍മ എന്നാണ് ചിത്രത്തില്‍ രഞ്ജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 

അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് കിങ് ഫിഷ്. അനൂപ് മേനോനൊപ്പം സംവിധായകന്‍ രഞ്ജിത്ത് മുഴുനീള കഥാപാത്രമായി എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. നെയ്മീന്‍ ഭാസി എന്നു വിളിപ്പേരുള്ള ഭാസ്‌കര വര്‍മയെ അനൂപ് മേനോന്‍ അവതരിപ്പിക്കുന്നു. എല്ലാ പ്രേക്ഷകരെയും രസിപ്പിക്കുന്ന മുഴുനീള എന്റര്‍ടെയ്‌നറായിരിക്കും കിങ് ഫിഷ്.

ദുര്‍ഗ കൃഷ്ണ നായികയാകുന്ന ചിത്രത്തില്‍ ധനേഷ് ആനന്ദ്, ലാല്‍ ജോസ്, ഇര്‍ഷാദ്, നിരഞ്ജ അനൂപ്, നിസ്സ എന്നിവരും അഭിനയിക്കുന്നു.റാന്നി, കുട്ടിക്കാനം, എറണാകുളം ബെംഗളൂരു, ദുബായ് എന്നിവിടങ്ങളാണ് ലൊക്കേഷന്‍സ്. സംഗീതം രതീഷ് വേഗ. ചിത്രത്തിലെ മറ്റുസാങ്കേതിക പ്രവര്‍ത്തകരെല്ലാം പുതുമുഖങ്ങളാണ്. ക്യാമറ മഹാദേവന്‍ തമ്പി. കലാസംവിധാനം ദുന്ദു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍