ചലച്ചിത്രം

അമ്മ അങ്ങനെ പറഞ്ഞത് മുതല്‍ ഞാന്‍ തലയുയര്‍ത്തി നടക്കാന്‍ തുടങ്ങി: മനസ് തുറന്ന് കരിഷ്മ കപൂര്‍

സമകാലിക മലയാളം ഡെസ്ക്

ന്റെ ജീവിതത്തിലുണ്ടായ ചില മോശം കാലഘട്ടത്തെക്കുറിച്ചും അതിനെ അമ്മയുടെ സഹായത്താല്‍ അതിജീവിച്ചതിനെക്കുറിച്ചും തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം കരിഷ്മ കപൂര്‍. ഹ്യൂമന്‍സ് ഓഫ് ബോംബൈയുടെ പേജിലാണ് ജീവിതത്തില്‍ ഉണ്ടായ നല്ലതും മോശവുമായ കാര്യങ്ങളെക്കുറിച്ച് താരം മനസ് തുറന്നത്. 

വഴികാട്ടിയും കരുത്തും എന്നും അമ്മയായിരുന്നു. അമ്മ നല്‍കിയ ആത്മവിശ്വാസം ഇല്ലായിരുന്നുവെങ്കില്‍ ബോളിവുഡിലേക്ക് എത്തില്ലായിരുന്നുവെന്ന് പറയുന്നു. അമ്മ നല്‍കിയ ആത്മവിശ്വാസമാണ് തന്നെ നയിക്കുന്നത്. തകര്‍ന്ന് നിന്ന സമയത്ത് അമ്മ പറഞ്ഞ വാക്കുകളാണ് തന്നെ ആത്മവിശ്വാസത്തോടെ തലയുയര്‍ത്തി നടക്കാന്‍ പ്രേരിപ്പിച്ചതെന്നും താരം വ്യക്തമാക്കി. 

'വലിയ കുടുംബത്തില്‍ ജനിച്ചിട്ടും ലളിതമായാണ് കരീനയെയും തന്നെയും അമ്മ വളര്‍ത്തിയത്. സ്‌കൂള്‍ ബസിലും ലോക്കല്‍ ട്രെയിനിലുമാണ് സ്‌കൂളില്‍ പോയിരുന്നത്. എന്താണ് തന്റെ പാഷനെന്ന് ആദ്യം മനസിലാക്കിയത് അമ്മയാണെന്നും കരിഷ്മ കുറിച്ചു. വിമര്‍ശനങ്ങള്‍ ഉണ്ടായപ്പോള്‍ ആദ്യം തളര്‍ന്നുപോയിരുന്നു 

പക്ഷേ അമ്മ അന്ന് പറഞ്ഞത്  നീ ഒരു അഭിനേത്രിയാണ്, ആളുകളെ രസിപ്പിക്കുക എന്നതാണ് നിന്റെ ജോലി എന്നാണ്. ഇത്തരം കാര്യങ്ങളൊന്നും അതിന് തടസമാകരുതെന്നാണ്. ആ വാക്കുകള്‍ നല്‍കിയ കരുത്താണ് ജീവിതത്തെ മുന്നോട്ട് നയിച്ചത്. അന്ന് മുതല്‍ തല ഉയര്‍ത്തി നടക്കാന്‍ തുടങ്ങിയെന്നും കരിഷ്മ വ്യക്തമാക്കുന്നു.. 

മാധുരി ദീക്ഷിതിനൊപ്പം ദില്‍ തോ പാഗല്‍ ഹേയില്‍ അഭിനയിച്ചു, പിന്നാലെ ദേശീയ അവാര്‍ഡ് ലഭിച്ചു. അന്ന് തുടങ്ങി എന്റെ കഴിവുകളില്‍ എനിക്ക് സംശയമില്ലാതെയായി. ചിത്രങ്ങളുടെ തെരഞ്ഞെടുപ്പുകളില്‍, സിംഗിള്‍ മോം ആയതില്‍, മറ്റുള്ളവരുമായി ബന്ധങ്ങള്‍ വളര്‍ത്തുന്നതില്‍ ഒന്നും എനിക്ക് സംശയമില്ലാതായി. ഒരുപാട് തടസ്സങ്ങളും, നമ്മളെ തളര്‍ത്താന്‍ ശ്രമിക്കുന്നവരും ചില കാര്യങ്ങള്‍ നന്നായി നടക്കാത്തതുമൊക്കെ നമ്മളെ തളര്‍ത്തുമ്പോഴാണ് നമുക്കുള്ളിലെ യഥാര്‍ഥ കരുത്ത് നമ്മള്‍ തിരിച്ചറിയുന്നത്''.

സിനിമയിലേക്ക് ഇറങ്ങുമ്പോള്‍ മുത്തച്ഛന്‍ രാജ് കപൂര്‍ തനിക്ക് ഉപദേശം നല്‍കയിരുന്നുവെന്നും കരിഷ്മ വെളിപ്പെടുത്തി. പനിനീര്‍പ്പൂ മെത്തയല്ല കാത്തിരിക്കുന്നതെന്നും നന്നായി കഠിനാധ്വാനം ചെയ്താല്‍ മാത്രമേ പിടിച്ച് നില്‍ക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞതായും താരം കുറിച്ചു. അന്നെടുത്ത തീരുമാനം തെറ്റിയില്ല'- കരീന വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്