ചലച്ചിത്രം

'ഇനി ഇങ്ങനെ ചെയ്യരുത് കണ്ണാ', ബൈക്കില്‍ പിന്തുടര്‍ന്ന ആരാധകനെ വീട്ടിലേക്ക് വിളിച്ച് ചേര്‍ത്തു പിടിച്ച് രജനീകാന്ത് പറഞ്ഞു; വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ഹിമാലയ യാത്ര പൂര്‍ത്തിയാക്കി ചെന്നൈയിലേക്ക് മടങ്ങിയെത്തിയ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് വമ്പന്‍ സ്വീകരണമാണ് ആരാധകര്‍ ഒരുക്കിയിരുന്നു. ഒട്ടേറെ ആരാധകരാണ് അദ്ദേഹത്തെ ഒരു നോക്കു കാണാനായി കാത്തു നിന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് തന്നെ പിന്തുടര്‍ന്ന ആരാധകനോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റമാണ്.

നീണ്ട യാത്രയുടെ ക്ഷീണമൊന്നും കാണിക്കാതെ ആരാധകരെ അഭിവാദ്യം ചെയ്താണ് അദ്ദേഹം കാറില്‍ വീട്ടിലേക്ക് തിരിച്ചത്. എന്നാല്‍ ആ കൂട്ടത്തിലുണ്ടായിരുന്ന ആരാധകരില്‍ ഒരാള്‍ വീടുവരെ അദ്ദേഹത്തെ പിന്തുടര്‍ന്നു. രജനിയുടെ കാര്‍ വീട്ടിലേക്ക് കയറുന്നതുവരെ ബൈക്കിലെത്തിയ ആരാധകന്‍ പിന്നാലെയുണ്ടായിരുന്നു. തിരികെ പോകാന്‍ ഒരുങ്ങിയ ആരാധകനെ രജനി സെക്യൂരിറ്റി ജീവനക്കാരനോട് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു.

അമ്പരപ്പോടെ വീടിന് അകത്തേക്ക് കയറിയ ആരാധകനെ ആദ്യം അദ്ദേഹം തന്നോട് ചേര്‍ത്ത് നിര്‍ത്തി. അതിന് ശേഷം പറഞ്ഞു; 'ബൈക്കില്‍ ഇനി ഇങ്ങനെ പിന്തുടരരുതേ കണ്ണാ, അത്ര സുരക്ഷിതമല്ല..' യുവാവ് അപ്പോള്‍ തന്നെ മാപ്പു ചോദിക്കുകയും ഇനി ആവര്‍ത്തിക്കില്ലെന്ന് പറയുകയും ചെയ്തു. രജനിക്കൊപ്പം ചിത്രവുമെടുത്തശേഷമാണ് ആരാധകന്‍ മടങ്ങിയത്. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്. സൂപ്പര്‍താരത്തിന് എങ്ങനെയാണ് ഇത്ര സിംപിളാകാന്‍ സാധിക്കുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

പുതിയ ചിത്രം ദര്‍ബാറിന്റെ ചിത്രീകരണം പൂര്‍ത്തിയായതിന് പിന്നാലെയാണ് അദ്ദേഹം ഹിമാലയ യാത്ര നടത്തിയത്. ഇത്തവണ മകള്‍ ഐശ്വര്യയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു