ചലച്ചിത്രം

ഉദ്ഘാടനത്തിന് എത്താന്‍ വൈകിയെന്നാരോപിച്ച് വളഞ്ഞിട്ട് ആക്രമിച്ചു; നടി നൂറിന്‍ ഷെരീഫിന് മൂക്കിന് ഇടിയേറ്റു; മുഖം പൊത്തി കരഞ്ഞ് താരം; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

മഞ്ചേരി; ഉദ്ഘാടന ചടങ്ങില്‍ എത്താന്‍ വൈകിയെന്ന് ആരോപിച്ച് നടി നൂറിന്‍ ഷെരീഫിന് നേരെ കയ്യേറ്റ ശ്രമം. മഞ്ചേരിയിലെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് താരത്തിന് മര്‍ദനമേറ്റത്. താരം എത്തിയതോടെ കാറിന് ചുറ്റം ജനക്കൂട്ടം തടിച്ചുകൂടുകയും കാറിന് മേലെ ഇടിക്കുകയും ചെയ്തു. അതിനിടെ കൂട്ടത്തിലുണ്ടായിരുന്ന ചിലരുടെ കൈ തട്ടി മൂക്കിന് പരിക്കേല്‍ക്കുകയായിരുന്നു. എന്നാല്‍ പറഞ്ഞ സമയത്ത് തന്നെ താന്‍ സ്ഥലത്ത് എത്തിയെന്നും സംഘാടകരാണ് ആളുകള്‍ കൂടുതല്‍ വരട്ടെ എന്ന് പറഞ്ഞ് പരിപാടി നീട്ടിയതെന്നുമാണ് താരം പറയുന്നത്. 

നാലു മണിക്കാണ് ചടങ്ങ് എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഇതനുസരിച്ച് നാലു മണിക്ക് തന്നെ നൂറിനും അമ്മയും മഞ്ചേരിയിലെ ഹോട്ടലില്‍ എത്തി. എന്നാല്‍, ആളുകള്‍ കൂടുതല്‍ വരട്ടെ എന്നു പറഞ്ഞ് സംഘാടകര്‍ തങ്ങളോട് വൈകീട്ട് ആറു മണിവരെ ഹോട്ടലില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു. അവര്‍ പറഞ്ഞത് പ്രകാരം ആറ് മണിക്ക് എത്തിയപ്പോഴാണ് ജനക്കൂട്ടം ആക്രമാസക്തരായത്. നൂറിന്റെ മൂക്കിന്റെ ഉള്‍വശത്ത് നേരിയ ക്ഷതമുണ്ടായിട്ടുണ്ട് എന്നാണ് അമ്മ പറയുന്നത്. 

നൂറിന്‍ വേദിയിലെത്തിയതോടെ എത്താന്‍ വൈകിയതായി ആരോപിച്ച് ജനക്കൂട്ടം ബഹളവും ശകാരവര്‍ഷവും ആരംഭിച്ചു. ബഹളം അനിയന്ത്രിതമായതോടെ നൂറിന്‍ തന്നെ മൈക്കെടുത്ത് സംസാരിക്കുകയായിരുന്നു. മൂക്കിന് ഏറ്റ ഇടിയുടേ വേദനയില്‍ കരഞ്ഞുകൊണ്ടാണ് താരം സംസാരിച്ചത്. 'ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കൂ. കുറച്ച് നേരത്തേയ്ക്ക് ബഹളം വയ്ക്കാതിരിക്കൂ. എന്നോട് ഒരു ഇത്തിരി ഇഷ്ടമുണ്ടെങ്കില്‍ ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കൂ, ഞാന്‍ വരുന്ന വഴിക്ക് ആരൊക്കെയോ എന്റെ മൂക്കിന് ഇടിച്ചു. ആ വേദനയും കരച്ചിലും വന്നാണ് ഞാന്‍ ഇരിക്കുന്നത്' എന്നു പറഞ്ഞുകൊണ്ടാണ് നൂറിന്‍ സംസാരിച്ചുതുടങ്ങിയത്. ചടങ്ങിന് എത്താന്‍ വൈകിയതിന് കാരണം താന്‍ അല്ലെന്നും താരം പറഞ്ഞിരുന്നു. ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ചാണ് താരം മടങ്ങിയത്. ചടങ്ങിനിടെ ഇടിയേറ്റ് കരയുന്ന നൂറിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

ജനങ്ങള്‍ എന്നെ വിളിക്കുന്നു, അമേഠിയില്‍ ഞാന്‍ വരണമെന്ന് രാജ്യം ഒന്നാകെ ആഗ്രഹിക്കുന്നു: റോബര്‍ട്ട് വാധ്ര

വേർപിരിഞ്ഞെന്ന് വാർത്തകൾ; ഷൈനിനെ ചുംബിക്കുന്ന ചിത്രവുമായി തനൂജയുടെ മറുപടി

രണ്ടാം സ്ഥാനത്ത് ആരായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല, പോളിങ് കുറഞ്ഞത് ബിജെപിക്കു ദോഷം: ശശി തരൂര്‍

കൊക്കോ വില കുതിച്ചു കയറുന്നു, കൃഷിയിലേക്ക് ഇറങ്ങിയാലോ?; ഈ കുറിപ്പു വായിക്കൂ