ചലച്ചിത്രം

'എന്റെ ഗുരുവിനൊപ്പമുള്ള ഏകചിത്രം, അമൂല്യ നിമിഷങ്ങള്‍ മിസ് ചെയ്യുന്നു' ദേവരാജന്‍ മാസ്റ്ററിനൊപ്പമുള്ള ഓര്‍മ്മച്ചിത്രം പങ്കുവെച്ച് എം.ജയചന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ എക്കാലത്തേയും മികച്ച സംഗീത സംവിധായകരില്‍ ഒരാളായ ദേവരാജന്‍ മാസ്റ്ററിനൊപ്പമുള്ള ഓര്‍മച്ചിത്രം പങ്കുവെച്ച് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍. ഫേയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം അമൂല്യമായ ചിത്രം പങ്കുവെച്ചത്. തന്റെ ഗുരുവിനൊപ്പമുള്ള ഏകചിത്രമാണ് ഇതെന്നാണ് ജയചന്ദ്രന്‍ പറയുന്നത്. ദേവരാജന്‍ മാസ്റ്ററിനൊപ്പമുള്ള അമൂല്യ നിമിഷങ്ങള്‍ മിസ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം കുറിക്കുന്നു. ഇരുവരും ഒന്നിച്ചിരുന്നു സംസാരിക്കുന്ന ചിത്രമാണ് ജയചന്ദ്രന്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. 

'എന്റെ പ്രിയഗുരു ദേവരാജന്‍ മാസ്റ്റര്‍ക്കൊപ്പമുള്ള ഏക ചിത്രമാണിത്. മൊബൈല്‍ ഫോണുകളും ക്യാമറകളും സെല്‍ഫികളും ലോകത്തെ കീഴടക്കുന്നതിന് മുന്‍പ് എടുത്ത എടുത്ത ചിത്രമാണിത്. അദ്ദേഹത്തിനൊപ്പമുള്ള അമൂല്യ നിമിഷങ്ങള്‍ എനിക്ക് മിസ് ചെയ്യുന്നു'. ജയചന്ദ്രന്‍ കുറിച്ചു. ഫേയ്‌സ്ബുക്ക് പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇത്രയും വിലപ്പെട്ട ചിത്രം പങ്കുവെച്ചതില്‍ പലരും സന്തോഷം പ്രകടിപ്പിച്ചു. 

ദേവരാജന്‍ മാസ്റ്ററുടെ അസിസ്റ്റന്‍ഡായാണ് ജയചന്ദ്രന്‍ തന്റെ സംഗീത ജീവിതം ആരംഭിക്കുന്നത്. അദ്ദേഹത്തില്‍ നിന്നു സ്വായത്തമാക്കിയ അറിവ് മലയാളത്തിലെ മികച്ച സംഗീത സംവിധായകനാക്കി എം ജയചന്ദ്രനെ മാറ്റുകയായിരുന്നു. മലയാളചലച്ചിത്ര മേഖലയ്ക്ക് ഏറ്റവുമധികം ഗാനങ്ങള്‍ സംഭാവന ചെയ്ത സംഗീതസംവിധായകനായ ദേവരാജന്‍മാസ്റ്റര്‍ 2006 മാര്‍ച്ച് 15 നാണ് അന്തരിച്ചത്. സെപ്റ്റംബര്‍ 27ന് ദേവരാജന്‍ മാസ്റ്ററുടെ തൊണ്ണൂറ്റി മൂന്നാം ജന്‍മദിനം വിപുലമായ രീതിയില്‍ ആഘോഷിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്