ചലച്ചിത്രം

ബച്ചന്റെ വീട്ടിൽ അതിഥികളായി ദുല്‍ഖറും അമാലും; വിഡിയോയും ചിത്രങ്ങളും കാണാം 

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സിനിമാപ്രവര്‍ത്തകര്‍ക്കൊപ്പം അമിതാഭ് ബച്ചന്റെ വീട്ടിൽ ദീപാവലി ആഘോഷിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയും. ബച്ചൻ തന്‍റെ വീടായ ജൽസയിൽ സംഘടിപ്പിച്ച പാർട്ടിയിലാണ് ദുൽഖറും അമാലും പങ്കെടുത്തത്. ആഘോഷത്തിന്റെ ചിത്രങ്ങൾ ദുൽഖർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. അഭിഷേകിനും ശ്വേതയ്ക്കും പ്രത്യേകം നന്ദികുറിച്ചുകൊണ്ടായിരുന്നു ദുല്‍ഖറിന്റെ പോസ്റ്റ്.

ഷാരൂഖ് ഖാന്‍, ഹേമമാലിനി, കരണ്‍ ജോഹര്‍, കജോള്‍, അക്ഷയ് കുമാര്‍, ഷാഹിദ് കപൂര്‍, കരീന കപൂർ, അനുഷ്ക, സാറാ അലി ഖാൻ, കത്രീന കൈഫ്, റാണി മുഖര്‍ജി, ബിപാഷ ബാസു, ടൈഗര്‍ ഷ്രോഫ് തുടങ്ങിയ താരങ്ങൾ ആഘോഷത്തിൽ പങ്കെടുത്തു. മുകേഷ് അംബാനി, വിരാട് കോലി തുടങ്ങിയ പ്രമുഖര‌ും പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍