ചലച്ചിത്രം

''ഈ പെണ്‍കുട്ടിയെ കാണാന്‍ സാറ അലിയെപ്പോലുണ്ട്''; സൈസ് സീറോയല്ല നൂറ് കിലോയ്ക്കടുത്താണ് ഭാരം 

സമകാലിക മലയാളം ഡെസ്ക്

ടൻ സെയ്ഫ് അലി ഖാന്റെയും അമൃത സിങിന്റെയും മകള്‍ സാറ അലി ഖാന്‍ ആരാധകഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. കേദാര്‍നാഥിലൂടെ സുശാന്ത് സിങ് രാജ്പുതിനൊപ്പം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച സാറ പിന്നീട് രണ്‍വീര്‍ സിംഗിനൊപ്പം അഭിനയിച്ച സിംബയും ഹിറ്റായി. സോഷ്യൽ മീഡിയയിലടക്കം നിരവധി ആരാധകരാണ് താരത്തിനിപ്പോൾ. അഭിനയത്തോടൊപ്പം ഫിറ്റ്നസിനും ഏറെ ശ്രദ്ധനൽകുന്ന താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. 

നൂറ് കിലോയ്ക്കടുത്ത് ഭാരമുണ്ടായിരുന്നപ്പോൾ എടുത്ത ചിത്രമാണ് താരം പങ്കുവച്ചത്. അമ്മ അമൃത സിങ്ങിനൊപ്പമുള്ള ചിത്രമാണിത്. 19ലക്ഷത്തിലധികം പേരാണ് ചിത്രത്തിന് ലൈക്കടിച്ചിരിക്കുന്നത്. ത്രോബാക്ക് എന്ന് കുറിച്ച് പങ്കുവച്ച ചിത്രത്തിന് ബ്യൂട്ടി ഇൻ ബ്ലാക്ക് എന്ന ഹാഷ്ടാ​ഗാണ് നൽകിയിരിക്കുന്നത്. 

താരത്തെ അഭിനന്ദിച്ച് നടി ശ്രദ്ധ കപൂര്‍ കമന്റ് ചെയ്തപ്പോള്‍ ''ഈ പെണ്‍കുട്ടിയെ കാണാന്‍ സാറ അലിയെപ്പോലുണ്ട്'' എന്നായിരുന്നു നടനും സാറയുടെ അടുത്ത സുഹൃത്തുമായ കാർത്തിക്കിന്റെ പോസ്റ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'