ചലച്ചിത്രം

'ഗുണം ലഭിച്ചതില്‍ സന്തോഷം, പക്ഷെ അനുകരണം കൊണ്ട് വിജയത്തിലെത്താനാകില്ല' : രാണുവിനെക്കുറിച്ച് ലത മങ്കേഷ്‌കര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ : എന്റെ പേരും സംഗീതവും കൊണ്ട് ഒരാള്‍ക്ക് ഗുണമുണ്ടായാല്‍ സന്തോഷമേയുള്ളൂവെന്ന് പ്രശസ്ത ഗായിക ലത മങ്കേഷ്‌കര്‍. തന്റെ അതേ ശബ്ദത്തില്‍ പാട്ടുപാടി പ്രശസ്തിയിലേക്ക് ഉയര്‍ന്ന രാണു മണ്ഡലിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ലത. എന്നാല്‍ അനുകരണം കൊണ്ട് വിജയത്തിലെത്താനാകില്ലെന്നും ലത ഓര്‍മ്മിപ്പിച്ചു.

റിയാലിറ്റി ഷോകളില്‍ തന്നെ അനുകരിച്ച് മനോഹരമായി പാടുന്ന കുട്ടികള്‍ പിന്നീട് വിജയിക്കാതെ പോകുന്നത് ലത ചൂണ്ടിക്കാട്ടി. തന്റെ സഹോദരി ആശ ഭോസ്ലെ സ്വന്തം ശൈലിയില്‍ പാടാന്‍ ശ്രമിച്ചിരുന്നില്ലെങ്കില്‍ തന്റെ നിഴലായി ഒതുങ്ങിപ്പോകുമായിരുന്നുവെന്നും ലത മങ്കേഷ്‌കര്‍ അഭിപ്രായപ്പെട്ടു. 

ലതയുടെ ശബ്ദത്തില്‍ റെയില്‍വേ സ്റ്റേഷനുകളിലിരുന്നു പാടിയ രാണു മണ്ഡലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ അവരുടെ ജീവിതവും മാറിമറിഞ്ഞു. പ്രശസ്ത ഗായകന്‍ ഹിമേഷ് രേഷ്മിയക്കൊപ്പം സിനിമയില്‍ പാടാനും രാണുവിന് അവസരം ലഭിക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രഭാകരന്‍ വീണിട്ട് 15 വര്‍ഷം; പുലികള്‍ വീണ്ടും സംഘടിക്കുന്നു?, ശ്രീലങ്കയില്‍ ജാഗ്രത

റെക്കോര്‍ഡുകളുടെ പെരുമഴയില്‍ ബാബര്‍ അസം കോഹ്‌ലിയെയും മറികടന്നു

പാക് അധീന കശ്മീര്‍ നമ്മുടേത്; തിരിച്ചുപിടിക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: അമിത് ഷാ

ആദ്യത്തെ ആവേശം പിന്നീടുണ്ടാവില്ല; വണ്ണം കുറയ്‌ക്കുമ്പോൾ ഈ തെറ്റുകൾ ഇനി ചെയ്യ‌രുത്

'ജൂനിയര്‍ നടിമാരെ മടിയിലേക്കു വലിച്ചിടും, ടോപ്‌ലെസ് ആയവരെ ചുംബിക്കും': 'ഗോഡ്ഫാദര്‍' സംവിധായകനെതിരെ ഗുരുതര ആരോപണം