ചലച്ചിത്രം

68 വയസ്സോ? ഈ മനുഷ്യനോ? വിദേശികളെ വരെ ഞെട്ടിച്ച് മമ്മൂട്ടിയുടെ സൗന്ദര്യം; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി ഇന്ന് 68ാം ജന്മദിനം ആഘോഷിക്കുകയാണ്. സഹതാരങ്ങളും ആരാധകരും പ്രിയതാരത്തിന് ആശംസയുമായി എത്തുകയാണ്. 68ാം വയസ്സിലും യൗവ്വനം കാത്തുസൂക്ഷിക്കുന്ന മമ്മൂക്ക മലയാളികള്‍ക്ക് എന്നും ആവേശവും അത്ഭുതവുമാണ്. ഇപ്പോള്‍ വിദേശികളെ വരെ ഞെട്ടിച്ചിരിക്കുകയാണ് താരം. മമ്മൂക്കയുടെ പിറന്നാള്‍ പ്രമാണിച്ച് തയാറാക്കിയ വിഡിയോയിലൂടെയാണ് മമ്മൂട്ടിയുടെ പ്രായം കേട്ട് വിദേശികളുടെ കണ്ണു തള്ളിയത്. 

മമ്മൂട്ടിയുടെ ഫോട്ടോ കാണിച്ച് അദ്ദേഹത്തിന്റെ പ്രായം ഊഹിക്കാന്‍ പറയുന്നതാണ് വിഡിയോ. ചിത്രം കണ്ട് 30 മുതല്‍ 50 വരെ വയസാണ് പലരും പറയുന്നത്. എന്നാല്‍ 68 വയസാണ് എന്ന് അറിഞ്ഞതോടെ അമ്പരന്നു നില്‍ക്കുകയാണ് വിദേശികള്‍. പ്രായം 68 ആയെന്ന് കണ്ടാല്‍ പറയില്ലെന്നും വളരെ ചെറുപ്പമാണെന്നുമാണ് എല്ലാവരും പറയുന്നത്. അതിനിടെ കൂട്ടത്തില്‍ ഒരാള്‍ മമ്മൂട്ടിയുടെ ചിത്രം കണ്ട് തിരിച്ചറിയുന്നുണ്ട്. താന്‍ ഇദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെന്നും വലിയ ആരാധകനാണെന്നുമാണ് അയാള്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്