ചലച്ചിത്രം

ഗണേശോത്സവത്തിനിടെ സിഗററ്റ് വലിച്ച് സല്‍മാന്‍ ഖാന്‍; നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നുവെന്ന് ആരാധകര്‍; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ക്തമായ ഫാന്‍പവറുള്ള ബോളിവുഡ് സൂപ്പര്‍താരമാണ് സല്‍മാന്‍ ഖാന്‍. കുട്ടികളും യുവാക്കളും എന്തിന് പ്രായമായവര്‍ക്ക് പോലും അദ്ദേഹത്തിനെ ഇഷ്ടമാണ്. താരത്തിനെതിരേ ഉയരുന്ന ആരോപണങ്ങളെ എതിര്‍ക്കാന്‍ ഏതറ്റം വരെ പോകാനും ആരാധകര്‍ തയാറാകും. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ രൂക്ഷ വിമര്‍ശനം ഏല്‍ക്കുകയാണ് സല്‍മാന്‍ ഖാന്‍. ഗണേശോത്സവത്തിനിടെ താരം സിഗററ്റ് വലിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് അദ്ദേഹത്തിന്റെ ആരാധകര്‍ പോലും അദ്ദേഹത്തിന് എതിരായത്. 

സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിത നടത്തിയ ഗണപതി ഉല്‍സവത്തിനിടെ താരം സിഗററ്റ് വലിക്കുന്നതിന്റെ വിഡിയോആണ് പുറത്തുവന്നിരിക്കുന്നത്. താരത്തിനൊപ്പം നിന്ന് പൊലീസുകാരും മറ്റും ഫോട്ടോ എടുക്കുന്നതും വിഡിയോയില്‍ കാണാം. ഫോട്ടോ വന്നതോടെ താരത്തെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. താരത്തിന്റെ ഫാന്‍സു പോലും ഈ കൂട്ടത്തിലുണ്ട്. നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നുവെന്നാണ് അവരുടെ വിമര്‍ശനം. 

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍ താരം ഗണപതി ആരതി നടത്തുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. സഹോദരന്‍ അര്‍ബാസ് ഖാനൊപ്പമുള്ള വിഡിയോ ആണ് പുറത്തുവന്നത്. എന്നാല്‍ ഇതിനെതിരേ ചിലര്‍ രംഗത്തെത്തി. മുസ്ലീമായ താരം ആരതി നടത്തിയതാണ് ചിലരെ ചൊടിപ്പിച്ചത്. എന്നാല്‍ കൂടുതല്‍ പേരും താരത്തെ പുകഴ്ത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്