ചലച്ചിത്രം

ഈ കുട്ടിയാണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ഇഷ്ടതാരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് എക്കാലവും പ്രിയങ്കരമാണ്. താരങ്ങളുടെ, കുട്ടിക്കാലത്തെയും സ്‌കൂള്‍ കോളജ് പഠനകാലത്തെയുമൊക്കെ രസകരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ കാലത്തെ പ്രധാന വിഭവങ്ങളിലൊന്നാണ്. ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലുമൊക്കെ തങ്ങളുടെ പഴയകാല ചിത്രങ്ങള്‍ താരങ്ങള്‍ തന്നെ പങ്കുവയ്ക്കുന്നതും പതിവാണ്. ഇപ്പോഴിതാ അത്തരമൊരു ചിത്രം പതിവുപോലെ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. 

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാരിയരുടെ ഒരു കുട്ടിക്കാല ചിത്രമാണ് പുത്തന്‍ വൈറല്‍. താരത്തിന്റെ സഹോദരനും നടനുമായ മധു വാരിയരാണ് തന്റെ ഫെയ്‌സ്ബുക്ക് പോജില്‍ ചിത്രം പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്.

കുട്ടിക്കാലത്ത് ഇരുവരും ചേര്‍ന്നുള്ള ഒരു നാടകാഭിനയത്തിന്റെ ചിത്രമാണ് മധു പങ്കുവച്ചിരിക്കുന്നത്. മഞ്ജു എന്റെ ഡയലോഗ് പറഞ്ഞതു കൊണ്ട് ഞാന്‍ എന്തു പറയണം എന്നറിയാതെ നിന്നു പോയി എന്ന കുറിപ്പോടെയാണ് പോസ്റ്റ്. ചിത്രം ഇതിനോടകം വൈറലാണ്. പോസ്റ്റ് മഞ്ജുവും ഷെയര്‍ ചെയ്തിട്ടുണ്ട്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം