ചലച്ചിത്രം

ഞങ്ങളുടെ ജീവിതത്തിലെ പ്രിയപ്പെട്ട ഓണം; ഇസ വാവയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ചാക്കോച്ചനും പ്രിയയും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലയാളിയുടെ പ്രിയ നടന്‍ നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഇക്കഴിഞ്ഞ ഓണം ഏറെ സന്തോഷം നിറഞ്ഞതും പ്രിയപ്പെട്ടതുമാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി വന്നശേഷമുള്ള ആദ്യത്തെ ഓണം. ഏവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു കൊണ്ട് ചാക്കോച്ചന്‍ പങ്കുവച്ച കുറിപ്പും കുഞ്ഞ് ഇസയ്‌ക്കൊപ്പമുള്ള ചിത്രവുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

'എല്ലാവര്‍ക്കും സന്തോഷവും സമ്പല്‍സമൃദ്ധിയും നേരുന്നു...എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി പറയുന്നു.. പ്രത്യേകിച്ച് ഇസ വാവ....'ചാക്കോച്ചന്‍ കുറിച്ചു

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറക്കുന്നത്.  കുഞ്ഞില്ലാതിരുന്ന ഈ വര്‍ഷങ്ങളിലെല്ലാം തങ്ങള്‍ അനുഭവിച്ച മാനസിക പ്രയാസം എത്ര വലുതാണെന്ന് പ്രിയയും ചാക്കോച്ചനും പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. കുത്തുവാക്കുകളും നിരാശയും കൊണ്ട് മടുത്ത ജീവിതത്തിലേക്ക് വെളിച്ചമായാണ് ഇസ എന്ന് വിളിപ്പേരുള്ള ഇസഹാക് ബോബന്‍ കുഞ്ചാക്കോ എന്ന കുഞ്ഞു മാലാഖയുടെ കടന്നുവരവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍