ചലച്ചിത്രം

ജഗതിക്ക് ശോഭയുടെ സ്‌നേഹ ചുംബനം; 39-ാം വിവാഹ വാര്‍ഷികം; അറിയാതെ ചിത്രം പകര്‍ത്തി മകള്‍, ആശംസ പ്രവാഹം

സമകാലിക മലയാളം ഡെസ്ക്

ടന്‍ ജഗതി ശ്രീകുമാറിന്റെയും ഭാര്യ ശോഭയുടെയും മുപ്പത്തിയൊമ്പതാം വിവാഹവാര്‍ഷികമായിരുന്നു ഇന്ന്. ഈ ദിനത്തില്‍ ഭാര്യയില്‍ നിന്നും സ്‌നേഹ ചുംബനം ഏറ്റുവാങ്ങുന്ന ജഗതിയുടെ ചിത്രമാണ് ഇപ്പോള്‍  സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.  ഇരുവരുമറിയാതെ മകള്‍ പാര്‍വതി ഷോണാണ് ഈ മനോഹരദൃശ്യം ക്യാമറയില്‍ പകര്‍ത്തി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. നിമിഷങ്ങള്‍ക്കകമാണ് ജഗതിയുടെയും ഭാര്യ ശോഭയുടെയും ചിത്രം സോഷ്യല്‍ മീഡിയ ആഘോഷമാക്കി കഴിഞ്ഞു.

പ്രിയ നടന്റെ വിവാഹവാര്‍ഷികമാണെന്നറിഞ്ഞതോടെ പോസ്റ്റിനു താഴെ ആരാധകരുടെ പ്രവാഹമായി. ആരാധകരുടെ പ്രിയങ്കരനായ നടന് ആശംസകളുമായാണ് അവരെത്തുന്നത്. 'വിവാഹവാര്‍ഷികാശംസകള്‍.. അമ്മയ്ക്കും അപ്പയ്ക്കും.. ഈശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ.. ഇവരുടെ മുപ്പത്തിയൊമ്പതാം വിവാഹവാര്‍ഷികമായിരുന്നു. ചിത്രം പകര്‍ത്തിയത് ഞാന്‍ തന്നെ. അമ്മ അറിഞ്ഞില്ല.'- പാര്‍വതി ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പിലെഴുതി.

2012ല്‍ മലപ്പുറം ജില്ലയിലെ പാണമ്പ്രയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ശേഷം ചികിത്സയില്‍ കഴിയുന്ന ജഗതി വര്‍ഷങ്ങളായി അഭിനയരംഗത്തു നിന്നു വിട്ടുനില്‍ക്കുകയാണ്. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം അടുത്തിടെ ഒരു പരസ്യത്തില്‍ അഭിനയിച്ചത് വാര്‍ത്തയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ