ചലച്ചിത്രം

രജനീകാന്തിനെയും തമിഴ്‌നാട് രാഷ്ട്രീയത്തേയും പരിഹസിച്ച സിനിമ; കോമാളിയിലെ വെട്ടിമാറ്റിയ രംഗങ്ങളിതാ, വീഡിയോ

സമകാലിക മലയാളം ഡെസ്ക്

തിയേറ്ററുകളിലെത്തുന്നതിന് മുന്‍പ് തന്നെ വിവാദങ്ങളില്‍ ഇടം നേടിയ തമിഴ് ചിത്രമാണ് 'കോമാളി'. രജനികാന്തിനെ പരിഹസിക്കുന്ന ഒരു ഡയലോഗ് ആണ് വിവാദങ്ങള്‍ക്കു തുടക്കമിട്ടത്. തമിഴ്‌നാട് രാഷ്ട്രീയത്തെ മുഴുവനായി പരിഹസിക്കുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡില്‍ നിന്നും നേരിടേണ്ടി വന്നത് പതിനഞ്ചോളം കട്ടുകളാണ്. 

ഓകെ കണ്‍മണി എന്ന ചിത്രത്തേയും കോമാളിയില്‍ അധിഷേപിക്കുന്നുണ്ട്. ധനുഷ്, ജയലളിത തുടങ്ങിയവരുടെ പേര് പറഞ്ഞ് പരാമര്‍ശങ്ങളുമുണ്ടായിരുന്നു. ഇവിടെയെല്ലാം എഡിറ്റ് ചെയ്തും മ്യൂട്ട് ചെയ്തുമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. 

ഇപ്പോഴിതാ സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റിയ രംഗങ്ങള്‍ യുട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ജയം രവിയും യോഗി ബാബുവും പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ നടി കാജല്‍ അഗര്‍വാള്‍ ആയിരുന്നു നായിക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി