ചലച്ചിത്രം

സിനിമയില്‍ 17 വര്‍ഷം തികച്ച് പൃഥ്വിരാജ്; ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി സുപ്രിയ

സമകാലിക മലയാളം ഡെസ്ക്

2002 ല്‍ റിലീസ് ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് മലയാള സിനിമയിലേക്ക് കാലെടുത്തുവെക്കുന്നത്.  ഇപ്പോള്‍ നടന്‍ എന്നതിനപ്പുറം ഗായകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ മേഖലകളില്ലാം വിജയക്കൊടി പാറിച്ചു കഴിഞ്ഞു. ഇന്ന് പൃഥ്വിരാജ് സിനിമയില്‍ എത്തിയിട്ട് 17 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. നന്ദനത്തിലെ മനുവില്‍ നിന്ന് ബ്രദേഴ്‌സ് ഡേയിലെ റോണിയിലേക്കുള്ള താരത്തിന്റെ യാത്ര ഓര്‍മിക്കുകയാണ് ഭാര്യ സുപ്രിയ. 

ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സുപ്രിയ തന്റെ നല്ലപാതിയ്ക്ക് ആശംസകള്‍ നേര്‍ന്നത്. 'മനുവില്‍ നിന്നും റോണിയിലേക്ക്.. നോക്കൂ.. നിങ്ങള്‍ എത്ര ദൂരം പിന്നിട്ടു..? പതിനേഴ് വര്‍ഷമായി.. സിനിമയിലൂടെ...പറന്നുയരുന്നു.. ഇപ്പോഴും തുടരുന്നു..എന്റെ ഹൃദയമിടിപ്പ്' സുപ്രിയ കുറിച്ചു. സുപ്രിയയുടെ പോസ്റ്റിന് താഴെ പൃഥ്വിരാജിന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള കമന്റുകള്‍ നിറയുകയാണ്. 17 വര്‍ഷമായോ എന്ന് അത്ഭുതപ്പെടുകയാണ് ആരാധകര്‍. ഇപ്പോഴും ആള് ചുള്ളന്‍ തന്നെയാണ് എന്നാണ് ചിലരുടെ കമന്റ്. 

വിജയവും പരാജയവും കണ്ടാണ് പൃഥ്വിരാജ് താരപദവിയിലേക്ക് ഉയര്‍ന്നത്. പല ആരോപണങ്ങളും ഈ കാലഘട്ടത്തില്‍ താരം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ശക്തമായ നിലപാടുമായി ഇതിനെയെല്ലാം നേരിടുകയായിരുന്നു. താരത്തിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ വന്‍ വിജയമായതോടെ ലൂസിഫറിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്