ചലച്ചിത്രം

'മുകേഷ് ഖന്ന തെറ്റിദ്ധരിച്ചതാകും; അങ്ങനയല്ലാതെ അദ്ദേഹം കത്തയയ്ക്കില്ലല്ലോ'; ശക്തിമാന്‍ വിവാദത്തില്‍ ഒമര്‍ ലുലു

സമകാലിക മലയാളം ഡെസ്ക്

മര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ധമാക്കയില്‍ മുകേഷിനെ ശക്തിമാനായി അവതരിപ്പിച്ച സംഭവത്തില്‍ പരാതിയുമായി 'ഒറിജിനല്‍ ശക്തിമാന്‍' രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു. സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെയാണ് മിനി സ്‌ക്രീനിലെ ശക്തിമാന്‍ മുകേഷ് ഖന്ന പരാതി നല്‍കിയത്. 

ഫെഫ്ക യൂണിയന്‍ പ്രസിഡന്റ് രഞ്ജി പണിക്കര്‍ക്ക് ക്തതയയ്ച്ച് തന്റെ പരാതി അറിയിക്കുകയായിരുന്നു അദ്ദേഹം. ശക്തിമാന്‍ കഥാപാത്രത്തിന്റെ പകര്‍പ്പാവകാശം തനിക്കാണെന്നും തന്റെ അനുവാദമില്ലാതെയാണ് ഒമര്‍ ലുലു ചിത്രത്തില്‍ നടന്‍ മുകേഷിനെ ആ വേഷത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. ഒമര്‍ ലുലു ഈ നീക്കത്തില്‍ നിന്നും പിന്‍മാറണമെന്നും ഇല്ലെങ്കില്‍ നിയമത്തിന്റെ വഴി സ്വീകരിക്കുമെന്നും മുകേഷ് ഖന്ന പറഞ്ഞിരുന്നു. 

ഇപ്പോള്‍ ഈ വിവാദത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഒമര്‍ ലുലു. ശക്തിമാന്റെ വേഷത്തില്‍ മുകേഷ് ഒരു ചെറിയ രംഗത്തില്‍ മാത്രമേ അഭിനയിക്കുന്നുള്ളൂവെന്നാണ് സംവിധായകന്‍ പറയുന്നത്. മാത്രമല്ല, മുകേഷ് ഖന്ന അതൊരു മുഴുനീള വേഷമാണെന്ന് വിചാരിച്ചത് കൊണ്ടായിരിക്കാം പരാതി നല്‍കിയതെന്നും ഒമര്‍ ലുലു പറഞ്ഞു.

'ഈ സിനിമ പൂര്‍ണമായും ശക്തിമാന്റെ കഥയാണെന്ന് മുകേഷ് ഖന്ന തെറ്റിദ്ധരിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. അങ്ങനയല്ലാതെ അദ്ദേഹം കത്തയക്കില്ലല്ലോ. സംഭവത്തില്‍ ഞങ്ങള്‍ മുകേഷ് ഖന്നയ്ക്ക് വിശദീകരണം നല്‍കാനിരിക്കുകയാണ്. അദ്ദേഹം മനസിലാക്കുമെന്ന് തന്നെയാണ് ഞങ്ങളുടെ പൂര്‍ണ വിശ്വാസം'- ഒമര്‍ ലുലു മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. 

മുകേഷ് ഖന്ന ഫെഫ്കയ്ക്ക് അയച്ച കത്തിന്റെ പൂര്‍ണരൂപം

താങ്കളുടെ സംഘടനയിലെ അംഗമായ സംവിധായകന്‍ ഒമര്‍ ലുലു ധമാക്ക എന്ന പേരിലുള്ള പുതിയ ചിത്രത്തില്‍ ശക്തിമാന്‍ എന്ന കഥാപാത്രത്തെ ഉപയോഗിച്ചിരിക്കുന്നതായി അറിഞ്ഞു. മുകേഷ് എന്ന പേരുള്ള ഒരു നടനാണ് അതില്‍ അഭിനയിക്കുന്നതെന്നും അറിഞ്ഞു. സോഷ്യല്‍മീഡിയയിലൂടെ ഫോര്‍വേഡ് ചെയ്തു കിട്ടിയ ചില ചിത്രങ്ങളും ഞാന്‍ ഇതോടൊപ്പം ചേര്‍ക്കുന്നു.

ഭീഷ്മ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ 1997ല്‍ ദൂരദര്‍ശനില്‍ പ്രക്ഷേപണം ചെയ്തിരുന്ന ശക്തിമാന്‍ എന്ന സീരിയലിലെ പ്രധാന നടനും നിര്‍മ്മാതാവുമാണ്ഞാന്‍. ശക്തിമാന്റെ കഥാപാത്രം,വേഷം, സീരിയലിലെ പശ്ചാത്തല സംഗീതം എന്നിവയുടെ പകര്‍പ്പാവകാശം എനിക്കാണ് . തന്റെ അനുവാദമില്ലാതെയാണ് ആ കഥാപാത്രത്തെ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനെതിരെ പരാതി ഉന്നയിക്കാനാണ് ഈ കത്ത്. സംവിധായകന്‍ ഒമര്‍ ലുലു ഇതില്‍ നിന്നും പിന്‍മാറണം. ഇല്ലെങ്കില്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ