ചലച്ചിത്രം

''ചേരിയിലെ പെണ്‍കുട്ടി, ഗ്രാമീണ പെണ്‍കുട്ടി എന്നീ വേഷങ്ങള്‍ക്ക് എന്റെ നിറം ഓകെ ആണെന്ന് അവര്‍ പറയും''; നന്ദിതാ ദാസ്

സമകാലിക മലയാളം ഡെസ്ക്

നിറത്തിന്റെ പേരില്‍ തനിക്കും വിവേചനങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് പ്രശസ്ത നടി നന്ദിതാ ദാസ്. ഇന്ത്യയെ പോലെ നാനാത്വസ്വഭാവമുള്ള രാജ്യത്ത് നിറത്തിന്റെയും മതത്തിന്റെയും പേരില്‍ വിവേചനമുണ്ടെന്നും താരം പറഞ്ഞു. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് നടി ഇക്കാര്യം പറഞ്ഞത്. 

ഇരുണ്ട നിറമുളള മിക്കവരും ഒരു തവണയെങ്കിലും ജീവിതത്തില്‍ വര്‍ണവിവേചനത്തിന് ഇരയായിട്ടുണ്ടാകുമെന്നാണ് നന്ദിത പറുന്നത്. സിനിമയില്‍ ആണെങ്കില്‍ അത് എന്തായാലും അനുഭവിച്ചിട്ടുണ്ടാകുമെന്നും പറയുന്നു. ഇരുണ്ട നിറമായതിനാല്‍ ചേരിയിലെ പെണ്‍കുട്ടി, ഗ്രാമീണ പെണ്‍കുട്ടി എന്നീ വേഷങ്ങള്‍ക്ക് താന്‍ ചേരുമെന്ന് പലരും പറഞ്ഞിട്ടുണ്ടെന്ന് നന്ദിത വ്യക്തമാക്കി. 

'ചേരിയിലെ പെണ്‍കുട്ടിയായോ ഗ്രാമീണ പെണ്‍കൊടിയായോ മലയാളത്തിലോ ബംഗാളിയിലോ അഭിനയിക്കാനോ എന്റെ നിറം ഓക്കെയെന്ന് പറയും. അതേസമയം ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ഉന്നതകുല ജാതയായ പെണ്‍കുട്ടിയുടെ കഥാപാത്രമായാണ് അഭിനയിക്കേണ്ടതെങ്കില്‍ നിറം വര്‍ധിപ്പിക്കണമെന്നും പറയും'- നന്ദിത വ്യക്തമാക്കി.

നിറത്തിന്റെ പേരില്‍ നമ്മള്‍ നമ്മളെ കാണാന്‍ ശ്രമിക്കരുതെന്നും നന്ദിത പറയുന്നു. 'അതിലും അപ്പുറത്ത് എന്തെല്ലാം കാര്യങ്ങളുണ്ട്? നന്ദിതാ ദാസ് ചോദിക്കുന്നു. ഇന്ത്യയെ പോലെ നാനാത്വസ്വഭാവമുള്ള രാജ്യത്ത് നിറത്തിന്റെയും മതത്തിന്റെയും പേരില്‍ വിവേചനമുണ്ടെന്ന് താന്‍ പലപ്പോഴും തിരിച്ചറിയാതെ പോകാറുണ്ട്'- നന്ദിത പറയുന്നു.

നിറത്തിന്റെ പേരിലല്ല നമ്മള്‍ സ്വയം വിലയിരുണ്ടതെന്നും നടി പറയുന്നു. 'വിലയിരുത്താന്‍ മറ്റ് എന്തെല്ലാം കഴിവുകളുണ്ട് നമുക്ക്.. നിറം ഏതായാലും അത് ആഘോഷിക്കുക തന്നെയാണ് വേണ്ടത്. നിറം കുറഞ്ഞുപോയെന്നും സൗന്ദര്യമില്ലെന്നും വിലപിക്കുന്നവരാണ് ഇരുണ്ട ചര്‍മ്മമുള്ളവരില്‍ തൊണ്ണൂറു ശതമാനം പേരും.

നാനാത്വത്തില്‍ ഏകത്വം. അത് തന്നെയാണ് നമ്മള്‍ പാലിക്കേണ്ടത്. മതം, നിറം, ഭാഷ, എന്നിവയുടെ പേരില്‍ ഇവിടെയുള്ള വൈവിധ്യങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുകയല്ല, മറിച്ച് ആഘോഷിക്കുകയാണ് വേണ്ടത്'- നന്ദിതാദാസ് കൂട്ടിച്ചേര്‍ത്തു. 'ഡാര്‍ക്ക് ഈസ് ബ്യൂട്ടിഫുള്‍' എന്ന കാമ്പയിനില്‍ പങ്കെടുക്കുകയാണ് നന്ദിത ഇപ്പോള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം, അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല

മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ബിഹാര്‍ സ്വദേശിയെ കാണാതായി

പെരുമഴയത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞ്, അവള്‍ക്ക് പേരിട്ടു 'മഴ'