ചലച്ചിത്രം

''ഇവന് ഇങ്ങനെയൊരു ഭാര്യയെ കിട്ടാനേ പാടില്ല''; നിറത്തിന്റെ പേരില്‍ അധിഷേപം, ചുട്ട മറുപടി നല്‍കി അറ്റ്‌ലീ

സമകാലിക മലയാളം ഡെസ്ക്

മിഴ് ചലച്ചിത്രമേഖലയില്‍ നിരവധി ഹിറ്റുകള്‍ സൃഷ്ടിച്ച സംവിധായകനാണ് അറ്റ്‌ലി. വിജയങ്ങളുടെ കൊടുമുടി കയറി നില്‍ക്കുന്ന ഇദ്ദേഹം പലപ്പോഴും തന്റെ നിറത്തിന്റെ പേരില്‍ പരിഹസിക്കപ്പെട്ടിട്ടുണ്ട്. ഒരാളെ കളിയാക്കാനും വേദനിപ്പിക്കാനുമെല്ലാം നിറവും ശരീരവുമെല്ലാം ഘടകങ്ങളാകുന്നത് സ്വാഭാവികമാണല്ലോ. 

അറ്റ്‌ലി തമിഴ് നടി കൃഷ്ണയെ വിവാഹം കഴിച്ചപ്പോഴും നിരവധി ട്രോളുകള്‍ വന്നിരുന്നു. മിക്കതും നിറത്തിന്റെ പേരില്‍ തന്നെയായിരുന്നു. ഇപ്പോഴിതാ ആദ്യമായി ഒരു പൊതുവേദിയില്‍ തനിക്കെതിരെ വരുന്ന ട്രോളുകളോടുള്ള നിലപാട് വ്യക്തമാക്കുകയാണ് അറ്റ്‌ലീ. 

അറ്റ്‌ലീയുടെ സംവിധാനത്തില്‍ വിജയ്‌യും നയന്‍താരയും പ്രധാനവേഷത്തിലെത്തുന്ന ബിഗില്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ്ങിനിടെയാണ് സംവിധായകന്‍ മനസ് തുറന്നത്. ഐപിഎല്‍ മത്സരത്തിനിടെ ഗാലറിയില്‍ ഷാരൂഖിനൊപ്പം ഇരിക്കുന്ന അറ്റ്‌ലീയുടെ ചിത്രം ഉപയോഗിച്ച് ഉണ്ടാക്കിയ മീ വേദിയില്‍ പ്രദര്‍ശിപ്പിച്ചു. 'കറുത്ത വസ്ത്രം ഇടണമായിരുന്നോ? തിരഞ്ഞ് കണ്ടുപിടിക്കേണ്ടി വരുന്നല്ലോ?' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. അങ്ങനെ ചെയ്തവരോട് നന്ദി പറഞ്ഞുകൊണ്ടാണ് അറ്റ്‌ലീ സംസാരിച്ചുതുടങ്ങിയത്. 

'ഈ മീം പോസ്റ്റ് ചെയ്ത സുഹൃത്തുക്കള്‍ക്ക് നന്ദി! ഒരു കാര്യം പറയട്ടെ... ഹിന്ദി, ഇംഗ്ലിഷ് എന്നത് വെറും ഭാഷകള്‍ മാത്രമാണ്. അതൊരു അറിവല്ല. കറുപ്പും വെളുപ്പും എന്നു പറയുന്നത് വെറും നിറങ്ങളാണ്. എന്നെ ഇഷ്ടമില്ലാത്തവര്‍ പലതും പറയാറുണ്ട്. 'അവന്‍ നല്ല കറുപ്പാണല്ലോ... ഇവന് ഇങ്ങനെയൊരു ഭാര്യയെ ലഭിക്കേണ്ടിയിരുന്നില്ല. ഇവന്‍ മൊത്തം കോപ്പിയിടിയാണല്ലോ?' എന്നൊക്കെ. സത്യത്തില്‍ എന്റെ ഹേറ്റേഴ്‌സിന് ആണ് എന്നെ കൂടുതലിഷ്ടം. കാരണം, എന്നെ ഇഷ്ടപ്പെടുന്ന ആരാധകര്‍ ദിവസത്തില്‍ നാലോ അഞ്ചോ തവണ മാത്രമായിരിക്കും എന്നെക്കുറിച്ച് സംസാരിക്കുന്നത്. 

എന്നാല്‍ എന്നെ ഇഷ്ടമില്ലാത്തവര്‍ ദിവസത്തില്‍ നൂറു തവണയെങ്കിലും എന്നെക്കുറിച്ച് സംസാരിക്കും. അത് യഥാര്‍ത്ഥത്തില്‍ എന്നെ ഇഷ്ടമുള്ളതുകൊണ്ടല്ലേ? കറുപ്പും വെളുപ്പുമൊക്കെ തുല്യമാണ്. അത് വെറും നിറങ്ങള്‍ മാത്രം.'- അറ്റ്‌ലി പറഞ്ഞു. സംവിധായകന്റെ വാക്കുകള്‍ വലിയ കയ്യടികളൊടെയാണ് സദസ് സ്വീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു