ചലച്ചിത്രം

'കുട്ടി തല'യെ ചേർത്തുപിടിച്ച് ശാലിനി, കൈയ്യിലുള്ള ഫോൺ കണ്ട് ഞെട്ടി ആരാധകർ; ചിത്രങ്ങൾ 

സമകാലിക മലയാളം ഡെസ്ക്

രാധകർ സ്നേഹത്തോടെ തല എന്ന് വിളിക്കുന്ന അജിത്തിനെ വിവാഹം ചെയ്തതോടെ അഭിനയത്തോട് വിടപറയുകയായിരുന്നു നടി ശാലിനി. എങ്കിലും ശാലിനിയോടുള്ള ആരാധകരുടെ ഇഷ്ടത്തിന് ഇപ്പോഴും കുറവൊന്നുമില്ല. അജിത്തിനും മക്കളായ അനൗഷ്കയ്ക്കും ആദ്വിക്കിനും ഒപ്പം ശാലിനിയെ എവിടെ കണ്ടാലും ആരാധകർ ആ സ്നേഹം പ്രകടിപ്പിക്കാറുമുണ്ട്. ഇപ്പോൾ മകൻ ആദ്വിക്കിനൊപ്പമുളള ശാലിനിയുടെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

ഇരുവരും കാറില്‍ സഞ്ചരിക്കവെ ഒരു ആരാധകന്‍ പകർത്തിയതാണ് ചിത്രം. മേക്കപ്പൊന്നുമില്ലാതെ കെയ്യിൽ ഒരു പഴയ മോഡല്‍ മൊബൈലുമായി കാറിലിരിക്കുന്ന ശാലിനിയെയാണ് ഫോട്ടോയിൽ കാണുന്നത്. മകൻ ആദ്വിക്കിനെ ചേർത്തുപിടിച്ചിട്ടുമുണ്ട്. നാലു വയസുളള ആദ്വിക്കിനെ ‘കുട്ടി തല’ എന്ന പേരിലാണ് അജിത് ആരാധകർ വിളിക്കുന്നത്.

സ്മാര്‍ട്ട് ഫോണ്‍ യു​ഗം എന്ന് വിശേഷിപ്പിക്കുന്ന ഈ കാലത്തും ശാലിനി ഉപയോ​ഗിക്കുന്ന പഴയ ഫീച്ചർ ഫോൺ ആണെന്നത് ആരാധകർക്ക് അത്ഭുതമാണ്. മുമ്പും ശാലിനിയുടെ ഫോൺ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. 3310 മോഡല്‍ നോക്കിയ ഫോണ്‍ കൈയില്‍ പിടിച്ചുകൊണ്ടുള്ള ശാലിനിയുടെ ഒരു ചിത്രം മുമ്പ് വൈറലായിരുന്നു. അജിത്തും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറില്ലെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല