ചലച്ചിത്രം

നടി മഞ്ജുവിന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തു: അറസ്റ്റ്, ചാനലുകൾക്കെതിരെയും നടപടി 

സമകാലിക മലയാളം ഡെസ്ക്

ടെലിവിഷൻ റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായെത്തി പിന്നീട് മിനിസ്ക്രീനിലും ബി​ഗ് സ്ക്രീനിലും തിളങ്ങിയ നടിയാണ് മഞ്ജു പത്രോസ്. മുപ്പതോളം സിനിമകളിൽ അഭിനയിച്ച മഞ്ജു കുടുംബപ്രേക്ഷകരുടെ പ്രിയതാരമാണ്. എന്നാൽ കഴിഞ്ഞ കുറച്ച് നാളായി നടിക്കെതിരെ സൈബർ ഇടങ്ങളിൽ മോശമായ പ്രചരണങ്ങളാണ് നടക്കുന്നത്. 

അശ്ലീലവും അസഭ്യവുമായ രീതിയിൽ മഞ്ജുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പലരും ദുരുപയോഗം ചെയ്തതായി റിപ്പോർട്ട് വന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടി മഞ്ജു സൈബർ സെല്ലിൽ പരാതി നൽകിയതും വാർത്തയായി. 

ഇപ്പോഴിതാ മഞ്ജുവിന്റെ പരാതിയിൽ നടപടിയെടുത്തിരിക്കുകയാണ് സൈബർ പൊലീസ്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മുപ്പതോളം ചാനലുകളിലെ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ