ചലച്ചിത്രം

'ഒന്നിനു പുറകെ ഒന്നായി 14 സിനിമകള്‍ പൊട്ടി, അന്നു കരുതി കരിയര്‍ അവസാനിച്ചെന്ന്'; തുറന്നു പറഞ്ഞ് അക്ഷയ് കുമാര്‍

സമകാലിക മലയാളം ഡെസ്ക്

ന്ന് ബോളിവുഡില്‍ വിജയ നായകനാണ് അക്ഷയ് കുമാര്‍. അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളും സൂപ്പര്‍ഹിറ്റാക്കാന്‍ അക്ഷയ്കുമാറിന് സാധിക്കുന്നുണ്ട്. എന്നാല്‍ തുടര്‍ച്ചയായ പരാജയങ്ങളെത്തുടര്‍ന്ന് തന്റെ കരിയര്‍ തന്നെ അവസാനിച്ചു എന്ന് കരുതിയ സമയമുണ്ടായിരുന്നു എന്ന് തുറന്നു പറയുകയാണ് താരം. ഒന്നിന് പിറകെ ഒന്നായി 14 സിനിമകള്‍ പരാജയപ്പെട്ടു. അതിന്‍ നിന്നാണ് ഇന്ന് കാണുന്ന വിജയങ്ങള്‍ അത്രയും ഉണ്ടായത് എന്നാണ് താരം പറുന്നത്.  ഡല്‍ഹിയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് പഴയ കാലം ഓര്‍ത്തെടുത്തത്. 

ഒന്നിന് പുറകെ ഒന്നായി സിനിമകള്‍ പരാജയപ്പെട്ട ആ സമയത്തെ മറികടക്കാന്‍ സഹായിച്ചത് ആയോധന കലയാണ്. ദുര്‍ഘടമായ സാഹചര്യങ്ങളെ നേരിടാന്‍ , അച്ചടക്കത്തോടെ പെരുമാറാന്‍ ആയോധന കലയിലെ പ്രാവീണ്യം സഹായിച്ചുവെന്നാണ് അക്ഷയ് പറയുന്നത്. 

ആഗ്രഹങ്ങളായി ഇനി ഒന്നും ശേഷിക്കുന്നില്ല. ബാങ്കോക്കില്‍ ധാബ പോലുള്ള ഭക്ഷണശാലയില്‍ ഭക്ഷണമുണ്ടാക്കിയും വിളമ്പി നല്‍കിയും കഴിഞ്ഞിട്ടുണ്ട്. അന്ന് ശ്രീദേവിയുടെയും ജാക്കി ചാനിന്റെയും സില്‍വസ്റ്റര്‍ സ്റ്റാലിന്റെയും ചിത്രങ്ങള്‍ റൂമില്‍ ഒട്ടിച്ചു വച്ചിരുന്നു. ഇവരോടൊപ്പമെല്ലാം ഒന്നിച്ച് അഭിനയിക്കുകയെന്ന ഭാഗ്യം കാലം കാത്തു വച്ചിരുന്നുവെന്നും സന്തോഷത്തോടെ കൂട്ടിച്ചേര്‍ത്തു.
 
സിനിമയില്‍ നിന്ന് ബ്രേക്ക് വേണമെന്ന് തോന്നുമ്പോഴെല്ലാം ഹൗസ് ഫുള്‍ ആകുന്ന, തമാശപ്പടം ചെയ്യും. സത്യത്തില്‍ ആളുകളെ ചിരിപ്പിക്കുകയാണ് ഏറ്റവും ശ്രമകരമായ ജോലിയെന്നും താരം പറയുന്നു. സൂപ്പര്‍ ഹിറ്റായി മാറിയ മിഷന്‍ മംഗളാണ് അക്ഷയിന്റെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ അവസാനത്തേത്. ഹൗസ്ഫുള്‍4 എന്ന കോമഡി ചിത്രമാണ് അടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു