ചലച്ചിത്രം

സ്റ്റാര്‍ വാര്‍സ് താരം  ആന്‍ഡ്ര്യൂ ജാക്ക് അന്തരിച്ചു ; അന്ത്യം കോവിഡ് ബാധയെത്തുടര്‍ന്ന്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: സ്റ്റാര്‍ വാര്‍സിലും ലോര്‍ഡ് ഓഫ് ദി റിങ്‌സിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത ബ്രിട്ടീഷ് താരം ആന്‍ഡ്ര്യൂ ജാക്ക് അന്തരിച്ചു. കോവിഡ് ബാധിച്ചാണ് മരണം. 76 വയസ്സായിരുന്നു. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ലണ്ടനിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

രണ്ട് ദിവസം മുന്‍പാണ് ജാക്കിന് കൊറോണബാധയുണ്ടെന്ന് സ്ഥിരീകരിച്ചതെന്ന് ഓസ്‌ട്രേലിയയില്‍ ക്വാറന്റൈനില്‍ കഴിയുന്ന ഭാര്യ ഗബ്രിയേല്‍ റോജേഴ്‌സ് ട്വീറ്റ് ചെയ്തു. ജാക്കിന് വേദനയൊന്നും ഉണ്ടായിരുന്നില്ല. നിശബ്ദനായാണ് യാത്രയായതെന്നും റോജേഴ്‌സ് കുറിച്ചു. തെംസിലെ ഒരു പഴയകാല ഹൗസ്‌ബോട്ടിലായിരുന്നു ജാക്കിന്റെ താമസം.

സ്റ്റാര്‍ വാര്‍സ്: ലാസ്റ്റ് ജേഡി, സ്റ്റാര്‍ വാര്‍സ്: ദി ഫോഴ്‌സ് എവേക്കണ്‍സ് എന്നിവയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത താരമാണ്  ആന്‍ഡ്ര്യൂ ജാക്ക്.  ലോര്‍ഡ്‌സ് ഓഫ് ദി റിങ്‌സ്, ഷെര്‍ലക്ക് ഹോംസ്, മൂന്ന് അവഞ്ചേഴ്‌സ് ചിത്രങ്ങള്‍ എന്നിവയിലും അഭിനയിച്ചിട്ടുണ്ട്. ഡയലകറ്റ് കോച്ചായി ആറ്റന്‍ബറോയുടെ ചാപ്ലിന്‍, പിയേഴ്‌സ് ബ്രോസ്‌നന്റെ ബോണ്ട് ചിത്രങ്ങളായ ഗോള്‍ഡന്‍ ഐ, ടുമാറോ നെവര്‍ ഡൈസ്, ഡൈ അനഥര്‍ ഡെ എന്നിവയിലും പ്രവര്‍ത്തിച്ചു. 

ലോര്‍ഡ് ഓഫ് റിങ്‌സിലെ മിഡില്‍ എര്‍ത്ത് ആക്‌സന്റ് സൃഷ്ടിച്ചത് ജാക്കാണ്. ഡയലക്റ്റ് കോച്ച് എന്ന നിലയില്‍ റോബേട്ട് പാറ്റിന്‍സണ്‍ അഭിനയിക്കുന്ന ബാറ്റ്മാനില്‍ അഭിനേതാക്കളെ സംഭാഷണം പരിശീലിപ്പിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് കൊറോണ ബാധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം