ചലച്ചിത്രം

തലകുത്തി നിന്ന് നിത്യ ദാസിന്റെ അഭ്യസം, കൂട്ടിന് മകളും; ലോക്ക്ഡൗൺ ചിത്രങ്ങൾ പങ്കുവെച്ച് താരം

സമകാലിക മലയാളം ഡെസ്ക്

രു കാലത്ത് മലയാള സിനിമയിൽ സജീവ സാന്നിധ്യമായിരുന്നു നിത്യ ദാസ്. വിവാഹത്തോടെ സിനിമ രം​ഗത്തുനിന്ന് മാറി നിന്ന താരം സോഷ്യൽ മീഡിയയിൽ ആക്റ്റീവാണ്. സിനിമ വിട്ടിട്ട് 13 വർഷം കഴിഞ്ഞെങ്കിലു ഇപ്പോഴും ആ പഴയ നിത്യ തന്നെയാണ് ഇപ്പോഴും. യോ​ഗയും വർക്കൗട്ടുമൊക്കെയാണ് താരത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം. വ്യായാമം ചെയ്യുന്നതിന്റെ നിരവധി ചിത്രങ്ങളും വിഡിയോയുമാണ് താരം ആരാധകർക്കായി പങ്കുവെക്കുന്നത്. ലോക്ക്ഡൗണിലും ഇതിനൊന്നും കുറവില്ല. മകൾക്കൊപ്പം വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.

ചുമരിൽ ചാരി തലകുത്തി നിൽക്കുന്ന ചിത്രമാണ് നിത്യ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ഫിറ്റ്നസിനെ പുകഴ്ത്തി നിരവധിപേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴും പഴയ പോലെ തന്നെയുണ്ടല്ലോ എന്നാണ് നിത്യയോട് ആരാധകർ ചോദിക്കുന്നത്. ലോക്ക്ഡൗണായി കോഴിക്കോട്ടെ വീട്ടിലാണ് താരം. വ്യായാമത്തിന്റെ ചിത്രങ്ങൾക്കൊപ്പം മകളുടെ ടിക്ടോക്ക് വിഡിയോകളും താരം പോസ്റ്റ് ചെയ്യുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്