ചലച്ചിത്രം

ചെളിയിൽ കുളിച്ച് ദിലീഷ് പോത്തന്‍ അലറിക്കരഞ്ഞ് സുരഭി ലക്ഷ്മിയും; ചിത്രം വൈറൽ 

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിൽ സോഷ്യൽ മീഡിയയിൽ കാണുന്ന ഒരു പ്രത്യേകതയാണ് ത്രോബാക്ക് ചിത്രങ്ങൾ. പാചകപരീക്ഷണങ്ങൾക്കും ചലഞ്ചുകൾക്കും ഒപ്പം തന്നെ ഈ ത്രോബാക്ക് തരങ്കവും ഇടം കണ്ടെത്തിയിട്ടുണ്ട്. ചിത്രങ്ങളിലൂടെ പഴയകാല ഓർമ്മകളിലേക്ക് ഒരു തിരിഞ്ഞുനോട്ടമാണ് ഇതിലൂടെ പലരും ലക്ഷ്യമിടുന്നത്. 

ഇപ്പോഴിതാ പഴയ നാടകകാലത്തിന്റെ ഓര്‍മ്മ പങ്കുവച്ചിരിക്കുകയാണ് നടി സുരഭി ലക്ഷ്മി. എംഎം തിയേറ്റര്‍ പഠന കാലത്തെ ചിത്രമാണ് ഇത്. ഫോട്ടോയിൽ മലയാള സിനിമാ പ്രേമികൾക്ക് പ്രിയങ്കരനായ മറ്റൊരാൾ കൂടെയുണ്ട് സംവിധായകന്‍ ദിലീഷ് പോത്തന്‍.

ദേഹത്താകെ ചെളിയുമായി നിലത്ത് കിടക്കുന്ന ദിലീഷിനെയും പിന്നില്‍ അലറിവിളിച്ച് സുരഭിയെയുമാണ് ഫോട്ടോയിൽ കാണാൻ കഴിയുക. ശ്രീശങ്കരാചാര്യ സർവകലാശാലയിലെ പഠനകാലത്ത് പകർത്തിയ ചിത്രങ്ങളിലൊന്നാണ് ഇത്. 

"പഴയ നാടകകാലത്തിന്റെ ഓർമ്മ.... ദിലീഷ് പോത്തൻ ഉം ഞാനും പിന്നെ ശരത്തും. എംഎം തിയേറ്റർ പഠന കാലത്ത് ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽ മൂന്ന് ദിവസത്തെ പ്രശാന്ത് നാരായണൻ സാറിന്റെ തിയറ്റർ വർക്ക് ഷോപ്പിൽ അവതരിപ്പിച്ച നാടകത്തിത്തിൽ നിന്ന് ഒരു ക്ലിക്", എന്ന് കുറിച്ചാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍