ചലച്ചിത്രം

രണ്‍വീറിനായി ഗംഭിര പാചക പരീക്ഷണങ്ങളുമായി ദീപിക; മാസ്റ്റര്‍ ഷെഫ് 

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണ്‍ പ്രമാണിച്ച് വീട്ടില്‍ ഒന്നിച്ചുള്ള നിമിഷങ്ങള്‍ പരമാവധി സന്തോഷപ്രദമാക്കുകയാണ് നടി ധീപിക പദുക്കോണും ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങ്ങും. ഇപ്പോഴിതാ ഭാര്യയുടെ പാചകപരീക്ഷണങ്ങല്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് രണ്‍വീര്‍. തായ് വിഭവങ്ങളാണ് ദീപിക ഒരുക്കിയത്. 

തായ് സാലഡ്, തായ് ഗ്രീന്‍ കറി, വെജിറ്റബിള്‍ ടോംയം സൂപ്പ് പിന്നെ ചോറും ആയിരുന്നു വിഭവങ്ങള്‍. ഇതിനുപുറമേ രണ്‍വീറിന്‍രെ സഹായത്തോടെ ഒരു കേക്കും ദീപിത തയ്യാറാക്കി. ഇത് പിന്നീട് ഐസ്‌ക്രീമും ന്യൂട്ടെല്ലയും ഉപയോഗിച്ച് മനോഹരമാക്കാനും താരം മറന്നില്ല. 

ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഓരോ കാര്യങ്ങളില്‍ മുഴുകി കിട്ടിയ സമയം ഉപയോഗപ്പെടുത്തുന്ന ദീപികയെയാണ് ആരാധകര്‍ കണ്ടത്. തന്‍രെ വസ്ത്രങ്ങള്‍ അടുക്കിവച്ചതില്‍ തുടങ്ങിയതായിരുന്നു ദീപികയുടെ ലോക്ക്ഡൗണ്‍ വിശേഷങ്ങള്‍. ഇപ്പോഴിതാ അത് പാചകപരീക്ഷണത്തില്‍ എത്തിനില്‍ക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്